ന്യൂഡല്‍ഹി: നാല് സംസ്ഥാനങ്ങളിലെ വോട്ടെണ്ണല്‍ തുടങ്ങിയപ്പോഴേക്കും കോണ്‍ഗ്രസ് കേന്ദ്രങ്ങള്‍ വലിയ പ്രതീക്ഷയിലാണ്. കോണ്‍ഗ്രസിന്‍റെ ഡല്‍ഹി ആസ്ഥാനത്ത് പ്രവര്‍ത്തകര്‍ പടക്കം പൊട്ടിച്ച് ആഘോഷങ്ങള്‍ തുടങ്ങി. ഹനുമാന്‍റെയും ശ്രീരാമന്‍റെയും വേഷം ധരിച്ചെത്തിയാണ് കോണ്‍ഗ്രസ് ആസ്ഥാനത്തിന് മുന്‍പില്‍ ആഘോഷങ്ങള്‍ നടത്തുന്നത്.
‘സത്യം ജയിക്കും, ജയ് ശ്രീറാം’ എന്നാണ് ഹനുമാന്‍റെ വേഷം ധരിച്ചെത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ പറഞ്ഞത്. രാഹുല്‍ ഗാന്ധിയുടെ ഉള്‍പ്പെടെ ഫ്ലക്സുകളും കൈകളിലേന്തിയാണ് പ്രവര്‍ത്തകര്‍ പ്രകടനം നടത്തുന്നത്. മധ്യപ്രദേശ്, രാജസ്ഥാന്‍, തെലങ്കാന, ഛത്തീസ്ഗഢ് എന്നീ സംസ്ഥാനങ്ങളിലെ ഫലമാണ് ഇന്ന് വരിക.
ലഡു ഉള്‍പ്പെടെ തയ്യാറാക്കി വെച്ചാണ് കോൺഗ്രസ് ആഘോഷിക്കാനായി കാത്തിരിക്കുന്നത്. ദേശീയ രാഷ്ട്രീയത്തിൽ ഏറെ പ്രാധാന്യമുള്ള തെരഞ്ഞെടുപ്പ് ഫലം പുറത്തുവരാനാരിക്കെ ആണ് ഈ കാഴ്ച. ആദ്യ ഫല സൂചനകൾ പോലും പുറത്തുവരും മുമ്പാണ് കോൺഗ്രസ് ദേശീയ ആസ്ഥാനത്ത് ലഡുവടക്കമുള്ളവ തയ്യാറായതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നത്.
Post Your Comments