ഹൈദരാബാദ്: തെലങ്കാനയിൽ നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ആദ്യഘട്ടത്തിൽ കോൺഗ്രസിന് മുന്നേറ്റം. 119 സീറ്റുകളിലേക്കുള്ള വോട്ടെണ്ണൽ നടക്കുമ്പോൾ അവസാനം ലഭിച്ച വിവരമനുസരിച്ച് 60 ഇടങ്ങളിൽ കോൺഗ്രസ് മുന്നിലാണ്. ബിആർഎസ് 33 ഇടത്തും ബിജെപി മൂന്നിടത്തും ലീഡ് ചെയ്യുന്നു.
ഈ ട്രെൻഡ് തുടർന്നാൽ സംസ്ഥാനത്ത് ആദ്യമായി കോൺഗ്രസ് അധികാരത്തിലെത്തി ചരിത്രം തിരുത്തിക്കുറിക്കും. 2014ൽ തെലങ്കാന രൂപീകൃതമായ ശേഷം ബിആർഎസ് മാത്രമാണ് ഇവിടെ അധികാരത്തിലേറിയിട്ടുള്ളത്. അതേസമയം രാജസ്ഥാനിൽ ബിജെപി ആണ് മുന്നേറുന്നത്. കോൺഗ്രസ് പിന്നിലാണ്.
അതെ പോലെ മധ്യപ്രദേശിൽ ബിജെപിക്ക് വലിയ രീതിയിലുള്ള മത്സരമാണ് കോൺഗ്രസ് നൽകുന്നത്. ബിജെപി ആണ് ലീഡ് എങ്കിലും വലിയ രീതിയിൽ ഉള്ള ഒരു മാറ്റമല്ല അതെന്നാണ് വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
Post Your Comments