KeralaLatest NewsNews

സംസ്ഥാനത്ത് ഏഴ് വർഷത്തിനിടെ വിതരണം ചെയ്തത് 3 ലക്ഷം പട്ടയം

തിരുവനന്തപുരം: ഏഴുവർഷത്തിനിടെ സംസ്ഥാനത്ത് മൂന്നുലക്ഷം പട്ടയം വിതരണം ചെയ്തുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എല്ലാ ഭൂരഹിതരെയും ഭൂമിയുടെ ഉടമകളാക്കുകയെന്നത് സർക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി. ഇതിനായി സംസ്ഥാനത്ത് പട്ടയ മിഷന് രൂപം നൽകിയെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.

Read Also: സനാതന ധർമ്മം തകർക്കാൻ ഇറങ്ങിപ്പുറപ്പെട്ടവർ സ്വയം നശിപ്പിച്ചു: വിമർശനവുമായി വിശ്വഹിന്ദു പരിഷത്ത്

സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പട്ടയം വിതരണം ചെയ്തത് പാലക്കാട് ജില്ലയിലാണ്. പട്ടയം ആവശ്യമുള്ളവർ അപേക്ഷയുമായി അധികൃതരെ സമീപിക്കുന്ന രീതി മാറ്റി കൈവശഭൂമിക്ക് പട്ടയം ലഭിക്കാത്തവരെ ജനപ്രതിനിധികളുടെ നേതൃത്വത്തിൽ കണ്ടെത്തുന്ന പുതിയ രീതിയാണ് അവലംബിക്കുന്നത്. മണ്ഡലാടിസ്ഥാനത്തിൽ പട്ടയ അസംബ്ലി സംഘടിപ്പിച്ചു. പട്ടയ വിഷയങ്ങൾ മൂന്നുമാസം കൂടുമ്പോൾ റവന്യു മന്ത്രി നേരിട്ട് അവലോകനം ചെയ്യും. ഭൂരഹിതർക്ക് വിതരണം ചെയ്യാൻ ഭൂമി കണ്ടെത്തുന്ന പ്രവർത്തനം ഊർജിതമാക്കി. സംസ്ഥാനത്ത് കെട്ടിക്കിടക്കുന്ന മിച്ചഭൂമി കേസുകൾ തീർപ്പാക്കിയാൽ ഭൂരഹിതർക്ക് വിതരണം ചെയ്യാനാവശ്യമായ ഭൂമി കണ്ടെത്താനാകുമെന്നാണ് പ്രതീക്ഷ. മേഖലാ ലാൻഡ് ബോർഡ് പ്രവർത്തനം തുടങ്ങി നാലു മാസങ്ങൾക്കുളളിൽ 46 കേസിലായി 347.24 ഏക്കർ ഭൂമി ഏറ്റെടുക്കാനായെന്നും അദ്ദേഹം വ്യക്തമാക്കി.

നെല്ല് സംഭരണത്തിൽ പിആർഎസ് വായ്പയുമായി ബന്ധപ്പെട്ട് കർഷകർക്ക് ബാധ്യതയില്ല. ആ വായ്പ സർക്കാരും ബാങ്കുകളും തമ്മിലുള്ളതാണ്. വായ്പയും പലിശയും തിരിച്ചടയ്ക്കാനുള്ള ബാധ്യത കർഷകർക്കുള്ളതല്ല. അത് കർഷകരുടെ സിബിൽ സ്‌കോറിനെ ബാധിക്കില്ല. നെല്ല് സംഭരണത്തിന് സംസ്ഥാനം കൂടുതൽ വില നൽകുന്നുണ്ട്. കേന്ദ്ര സർക്കാർ നൽകുന്നതിനൊപ്പം സംസ്ഥാന വിഹിതവും നൽകുന്നുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

Read Also: മോട്ടോറോള എഡ്ജ് 40 നിയോ: മിഡ് റേഞ്ച് സെഗ്മെന്റിലെ ഈ ഹാൻഡ്സെറ്റുകളെ കുറിച്ച് കൂടുതൽ അറിയൂ

shortlink

Related Articles

Post Your Comments

Related Articles


Back to top button