കൊല്ലം : കൊല്ലത്ത് കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസില്‍ പിടിയിലായ പത്മകുമാറിനെയും കുടുംബത്തെയും പുലര്‍ച്ചെവരെ ചോദ്യം ചെയ്ത് പൊലീസ്. ചോദ്യം ചെയ്യല്‍ പുലര്‍ച്ചെ മൂന്നു വരെ നീണ്ടു. എഡിജിപി, ഡിഐജി എന്നിവര്‍ ചേദ്യംചെയ്യലിനെത്തിയിരുന്നു. മൊഴികളിലെ വൈരുധ്യം അന്വേഷണ സംഘത്തെ കുഴക്കുന്നുണ്ട്. ഇന്നും ചോദ്യം ചെയ്യല്‍ തുടരും.
ഓയൂര്‍ തട്ടിക്കൊണ്ടു പോകല്‍ കേസില്‍ ഇന്നലെയാണ് ചാത്തന്നൂര്‍ സ്വദേശിയായ പത്മകുമാറും കുടുംബവും പിടിയിലായത്. ഇവര്‍ നല്കിയ മൊഴിയില്‍ അന്വേഷണ സംഘം ഇന്ന് വ്യക്തത വരുത്തും. സാമ്പത്തിക ബാധ്യത തീര്‍ക്കാനുള്ള ബ്ലാക് മെയിലിംഗ്, പെണ്‍കുട്ടിയുടെ അച്ഛനുമായുള്ള ബന്ധം എന്നിവയില്‍ വ്യക്തത വരുത്തും. പത്മകുമാറിന്റെ സാമ്പത്തിക ഇടപാടുകള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം. ഇയാളുടെ ഭാര്യക്കും മകള്‍ക്കും തട്ടിക്കൊണ്ടുപോകലില്‍ പങ്കുണ്ടോ എന്നതിലും ഇന്ന് സ്ഥിരീകരണമുണ്ടാകും. കസ്റ്റഡിയിലുള്ളവരെ നേരിട്ട് കാണിച്ച് കുട്ടിയുടെ മൊഴിയെടുക്കും. പത്മകുമാറിന്റെ കൂട്ടാളികളെക്കുറിച്ചുള്ള അന്വേഷണവും തുടരുകയാണ്.
Post Your Comments