സർക്കാർ ഡോക്ടറിൽ നിന്നും 20 ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്ന ആരോപണത്തിൽ ഇ ഡി ഉദ്യോഗാസ്ഥൻ അറസ്റ്റിൽ. തമിഴ്നാട് പോലീസാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥനെ മധുരയിൽ അറസ്റ്റ് ചെയ്തത്. ഇ ഡി ഉദ്യോഗസ്ഥനായ അങ്കിത് തിവാരിയാണ് പിടിയിലായത്. ക്യാമറകൾക്ക് മുഖം കാണിക്കാതിരിക്കാൻ സ്വന്തം ടീഷർട്ട് വലിച്ച് മുഖത്തിട്ട് പോലീസുകാർ പിടിച്ച് കൊണ്ട് പോകുന്ന ദൃശ്യങ്ങൾ ദേശീയ മാധ്യമങ്ങൾ പുറത്ത് വിട്ടിട്ടുണ്ട്.
എന്നാൽ ഈ സംഭവത്തിൽ എൻഫോഴ്സ്മെന്റ് കേന്ദ്രങ്ങൾ പ്രതികരിച്ചിട്ടില്ല. സംഭവത്തിന്റെ നടുക്കത്തിലാണ് ഇഡി കേന്ദ്രങ്ങൾ. ചോദ്യം ചെയ്യപ്പെട്ട ഉദ്യോഗസ്ഥനായ അങ്കിത് തിവാരിയെ ഡിസംബർ 15 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.തമിഴ്നാട്ടിൽ ഇ ഡിയുടെ നിരവധി ഓപ്പറേഷൻ എം കെ സ്റ്റാലിന്റെ മന്ത്രിമാർക്കും പാർട്ടിക്കും എതിരേ നടത്തിയിരുന്നു. മുഖ്യമന്ത്രി സ്റ്റാലിന്റെ മകൻ ഉദയ് നിധിക്കെതിരേയും ഇ ഡി കേസുകൾ എടുത്തിരുന്നു. പകരത്തിനു പകരം എന്ന രീതിയിൽ ഇപ്പോൾ ഇ ഡി ക്കെതിരെ എം കെ സ്റ്റാലിൻ തിരിച്ചടിക്കുകയാണ്.
തമിഴ്നാട് ഡയറക്ടറേറ്റ് ഓഫ് വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ പറയുന്നത് ഇങ്ങനെ:
ഇതിനകം തീർപ്പാക്കിയ കേസിൽ നിയമനടപടി ഒഴിവാക്കാൻ എന്ന പേരിൽ തിവാരി ആദ്യം ആവശ്യപ്പെട്ടത് 3 കോടി രൂപയാണ്. ഒക്ടോബർ 29 ന് അദ്ദേഹം ജീവനക്കാരനെ ബന്ധപ്പെട്ടു, പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്നുള്ള നിർദ്ദേശപ്രകാരമാണ് താൻ പ്രവർത്തിക്കുന്നതെന്ന് അവകാശപ്പെടുകയും ഏജൻസിയുടെ മധുരയിലെ ഓഫീസിലേക്ക് വിളിപ്പിക്കുകയും ചെയ്തു. അദ്ദേഹം വന്നപ്പോൾ, തിവാരി അദ്ദേഹത്തോട് 3 കോടി രൂപ കൈക്കൂലി ആവശ്യപ്പെട്ടു,
തന്റെ മേലുദ്യോഗസ്ഥരോട് സംസാരിച്ചു എന്ന് അവകാശപ്പെട്ട് പിന്നീട് അത് 51 ലക്ഷമായി കുറച്ചു.ആദ്യ ഗഡുവായ 20 ലക്ഷം രൂപ നവംബർ ഒന്നിന് അടച്ചു. ബാക്കിയുള്ള 31 ലക്ഷം രൂപ ആവശ്യപ്പെട്ട് സർക്കാർ ജീവനക്കാരനെ തിവാരി പീഡിപ്പിക്കുകയായിരുന്നു. നവംബർ 30 ന് അദ്ദേഹം ഡിവിഎസിക്ക് പരാതി നൽകി, ഇന്ന് രാവിലെ 10.30 ന് ഡിപ്പാർട്ട്മെന്റ് അങ്കിത് തിവാരിയെ അറസ്റ്റ് ചെയ്തു.അതിവേഗ ത്തിൽ കാർ പിന്തുടര് ന്നാണ് പോലീസ് തിവാരിയെ പിടികൂടിയതെന്ന് ഡിവിഎസി വൃത്തങ്ങൾ വ്യക്തമാക്കി. രക്ഷപെടാൻ അങ്കിത് നീക്കം നടത്തി എങ്കിലും വിജയിച്ചില്ല.
Post Your Comments