India

നൂറോളം ഇനം ചുമയുടെ മരുന്നുകൾക്ക് നിലവാരമില്ല, അതീവ അപകടകരമെന്ന് കണ്ടെത്തി : 144 മരുന്നുല്പാദന യൂണിറ്റുകൾ പൂട്ടി

ഇന്ത്യൻ നിർമിത ചുമമരുന്നുകളെപ്പറ്റി ഉയർന്ന ആരോപണങ്ങൾ സത്യമെന്ന് പറയാവുന്ന പരിശോധനാഫലങ്ങൾ പുറത്ത്. ഡ്രഗ്‌സ് കൺട്രോൾ ജനറൽ വിഭാഗം നടത്തിയ പരിശോധനയിലാണ് 100 ഇനം മരുന്നുകൾക്ക് നിലവാരമില്ലെന്ന് കണ്ടെത്തിയത്. ഇതുസംബന്ധിച്ചുള്ള റിപ്പോർട്ട് ആരോഗ്യമന്ത്രാലയത്തിന് കൈമാറി. ചില മരുന്നുകളിൽ മനുഷ്യജീവന് ദോഷകരമായ ഘടകങ്ങളുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്.

ഗാംബിയ, ഉസ്‌ബെക്കിസ്ഥാൻ, കാമറൂൺ തുടങ്ങിയരാജ്യങ്ങളിൽ ഇന്ത്യൻ ചുമമരുന്ന് കഴിച്ചതിനെത്തുടർന്ന് കുട്ടികൾ മരിച്ചതായി ആരോപണമുയർന്നിരുന്നു. ഇതുശരിവെക്കുന്നതാണ് പുതിയ പരിശോധനാഫലം. അന്ന് മരുന്നുകളുടെ നിലവാരം സംബന്ധിച്ച വിഷയം ഔഷധക്കയറ്റുമതിയെ ബാധിക്കുമെന്ന ആശങ്കയുയർന്നതോടെ കർശനമായ ഇടപെടലിന് കേന്ദ്രസർക്കാർ തയ്യാറാവുകയായിരുന്നു.

പരിശോധനയെത്തുടർന്ന് ഒന്നരവർഷത്തിനിടെ 144 മരുന്നുത്പാദന യൂണിറ്റുകൾ പൂട്ടി. ഡ്രഗ്‌സ് കൺട്രോൾ വിഭാഗം വിവിധ കമ്പനികളുടെ കയറ്റുമതിക്കുള്ള 7087 ബാച്ച് ചുമമരുന്നുകൾ പരിശോധിച്ചപ്പോൾ 353 എണ്ണം നിലവാരമില്ലെന്നു തെളിഞ്ഞ ഒൻപത് ബാച്ച് മരുന്നുകളിൽ ദോഷകരമായ ഡൈ എത്തിലീൻ ഗ്ലൈക്കോൾ, എത്തിലീൻ ഗ്ലൈക്കോൾ തുടങ്ങിയ ഘടകങ്ങൾ കണ്ടെത്തിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button