കൊല്ലം: കൊല്ലം ഓയൂരില്‍ കുട്ടിയെ കടത്തിയ ദിവസം പ്രതികള്‍ പാരിപ്പള്ളിയിലേയ്ക്ക് യാത്ര ചെയ്യാനായി സഞ്ചരിച്ചതെന്ന് സംശയിക്കുന്ന ഓട്ടോയും ഡ്രൈവറും പൊലീസ് കസ്റ്റഡിയില്‍. ഓട്ടോയില്‍ സഞ്ചരിച്ചവരുടെ ഉള്‍പ്പെടെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു. ഈ ഓട്ടോറിക്ഷയില്‍ തന്നെയാണ് പ്രതികള്‍ സഞ്ചരിച്ചതെന്ന നിര്‍ണായകമായ വിവരമാണ് പൊലീസിന് ലഭിച്ചിട്ടുള്ളത്. കുളമടയിലെ പെട്രോള്‍ പമ്പില്‍ നിന്നാണ് സിസിടിവി ദൃശ്യം ലഭിച്ചത്. ചിറക്കര ഭാഗത്ത് വച്ച് പിന്തുര്‍ന്നാണ് ഓട്ടോറിക്ഷ പൊലീസ് പിടികൂടിയത്. ഈ ഭാഗത്താണ് കുട്ടിയെ തട്ടികൊണ്ടു പോയ ശേഷം സ്വിഫ്റ്റ് കാറും എത്തിയത്.
Read Also: പോക്സോ കേസിൽ പ്രതിക്ക് 84 വർഷം കഠിനതടവും പിഴയും
അതേസമയം, കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ വന്‍ ട്വിസ്റ്റാണ് സംഭവിച്ചിരിക്കുന്നത്. സംഘത്തിലെ ഒരു യുവതി നഴ്സിംഗ് കെയര്‍ ടേക്കറാണെന്നാണ് സംശയം. റിക്രൂട്ടിംഗ് തട്ടിപ്പിന് ഇരയായ യുവതിയെന്ന് പൊലീസിന് സൂചന കിട്ടി. ഇന്നലെ പുറത്ത് വിട്ട രേഖാ ചിത്രത്തിന്റെ അടിസ്ഥാനത്തിലാണ് നഴ്സിങ് കെയര്‍ ടേക്കറായ യുവതിയിലേക്ക് അന്വേഷണമെത്തി നില്‍ക്കുന്നത്. കേസില്‍ നിലവില്‍ ഒരാള്‍ കസ്റ്റഡിയിലുണ്ട്. ചിറക്കര സ്വദേശിയാണ് കസ്റ്റഡിയിലുള്ളത്. കാര്‍ വാടകയ്ക്ക് കൊടുത്തത് ഇയാളാണെന്നാണ് സംശയം. ഇന്നലെയാണ് ഈ യുവാവിനെ കസ്റ്റഡിയിലെടുത്തത്.
Post Your Comments