ErnakulamKeralaNattuvarthaLatest NewsNews

പത്ത് വര്‍ഷത്തിനുള്ളില്‍ ഇന്ത്യയിലെ മുഖ്യമന്ത്രിമാരില്‍ അന്‍പത് ശതമാനവും വനിതകളാകണം: രാഹുല്‍ ഗാന്ധി

കൊച്ചി: അടുത്ത പത്ത് വര്‍ഷത്തിനുള്ളില്‍ ഇന്ത്യയിലെ മുഖ്യമന്ത്രിമാരില്‍ അന്‍പത് ശതമാനവും വനിതകള്‍ ആകണമെന്ന് കോൺഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. സ്ത്രീകളാണ് സമൂഹത്തില്‍ നിന്നും കൂടുതലായി മാറ്റി നിറുത്തപ്പെടുന്നതെന്നും അതിന് മാറ്റമുണ്ടാകണമെന്നും രാഹുല്‍ പറഞ്ഞു. മറൈന്‍ ഡ്രൈവില്‍ മഹിളാ കോണ്‍ഗ്രസ് സംസ്ഥാന കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് രാഹുല്‍ ഗാന്ധി ഇക്കാര്യം വ്യക്തമാക്കിയത്.

രാജ്യത്ത് കോണ്‍ഗ്രസും ബിജെപിയും സ്ത്രീകളെ എങ്ങനെയാണ് പരിഗണിക്കുന്നതെന്ന് മനസിലാക്കണം. ആര്‍എസ്എസിന്റെ പ്രവര്‍ത്തകരായ സ്ത്രീകളുമായി അവർ അധികാരം പങ്കിടുന്നില്ല. കോണ്‍ഗ്രസിന്റെ പാരമ്പര്യം അങ്ങനെയല്ല. രാഹുല്‍ ഗാന്ധി പറഞ്ഞു.

പിണറായി മുത്തച്ഛനെപ്പോലെയാകണം എന്ന് കുട്ടികൾ പറയുന്നു, വിദ്യാർത്ഥികളെ ആരും നിർബന്ധിച്ച് കൊണ്ടു വരുന്നതല്ല: ആർ ബിന്ദു

‘ഉത്സാഹ്’ എന്ന പേരില്‍ സംഘടിപ്പിച്ച കണ്‍വെന്‍ഷനില്‍, ‘ഇന്ത്യയെ വീണ്ടെടുക്കാന്‍ പെണ്‍കരുത്ത് രാഹുല്‍ ഗാന്ധിക്കൊപ്പം’ എന്ന മുദ്രാവാക്യവുമായാണ് മഹിളാ കോണ്‍ഗ്രസ് പരിപാടി സംഘടിപ്പിച്ചത്. മഞ്ചേശ്വരം മുതല്‍ പാറശ്ശാല വരെയുള്ള വനിതാ കോണ്‍ഗ്രസ് പ്രതിനിധികളാണ് സമ്മേളനത്തില്‍ പങ്കെടുത്തത്. എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍, കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍, പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ തുടങ്ങിയവരും കണ്‍വെന്‍ഷനില്‍ പങ്കെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button