കൊല്ലം: ഓയൂരില്‍ ആറ് വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ കേസില്‍ കൂടുതൽ വിവരങ്ങൾ പുറത്ത്. സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ടായപ്പോൾ അത് പരിഹരിക്കാൻ വേറെ വഴിയില്ലാതെയാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയതെന്നാണ് പോലീസ് കസ്റ്റഡിയിലെടുത്ത പ്രതി പത്മകുമാർ മൊഴി നൽകിയത്. മകൾക്ക് വിദേശത്ത് അഡ്മിഷൻ ശരിയാക്കി തരാമെന്ന് പറഞ്ഞ് റെജി തന്നിൽ നിന്നും അഞ്ച് ലക്ഷം രൂപ വാങ്ങിയെന്നും, എന്നാൽ ഒടുവിൽ അഡ്മിഷനും കിട്ടിയില്ല പണവും തിരിച്ച് കിട്ടിയില്ല എന്ന അവസ്ഥ വന്നതോടെ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുകയായിരുന്നുവെന്ന് ഇയാൾ പൊലീസിന് മൊഴി നൽകി.
‘പ്ലസ് ടുവിന് കമ്പ്യൂട്ടര്‍ സയൻസ് പഠിച്ച മകൾക്ക്, വിദേശത്ത് നഴ്‌സിംഗ് അഡ്‌മിഷന് സീറ്റ് വാങ്ങി നൽകാൻ ഒഇടി പരീക്ഷ ജയിക്കാൻ സഹായിക്കാമെന്ന് പറഞ്ഞ് തന്റെ കയ്യിൽ നിന്നും കുട്ടിയുടെ അച്ഛൻ റെജി അഞ്ച് ലക്ഷം രൂപ വാങ്ങി. എന്നാൽ, മകൾക്ക് അഡ്മിഷൻ ലഭിച്ചില്ല. ആവശ്യപ്പെട്ടിട്ടും അഞ്ച് ലക്ഷം രൂപ റെജി തിരികെ നൽകിയില്ല. സാമ്പത്തികമായി ഞരുക്കത്തിലായി. റെജിയോടുള്ള പ്രതികാരമാണ് തട്ടിക്കൊണ്ടുപോകലിലേക്ക് നയിച്ചത്. റോഡ് വീതി കൂട്ടുമ്പോൾ ബേക്കറി റോഡരികിലേക്ക് എത്തുമെന്ന് കരുതിയിരുന്നു. പക്ഷെ നല്ല കച്ചവടം നടന്നില്ല. സാമ്പത്തിക തകർച്ചയുണ്ടായപ്പോഴാണ് റെജിക്ക് പണം നൽകിയത്. ഈ പണം റെജി തിരികെ നൽകിയില്ല. റെജിയുടെ വീട്ടിലെത്തി പണം തിരികെ ചോദിച്ചിരുന്നു. പണം ലഭിക്കാതെ വന്നപ്പോഴാണ് പ്രതികാര നടപടിയായി തട്ടിക്കൊണ്ടുപോകൽ ആസൂത്രണം ചെയ്തത്’, പ്രതി മൊഴി നൽകി.
അതേസമയം, കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ഒരു ക്വട്ടേഷൻ സംഘത്തിന്റെ സഹായവും ലഭിച്ചുവെന്നാണ് പൊലീസിന്റെ സംശയം. സംഘത്തിന് വേണ്ടി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പദ്മകുമാര്‍ തന്റെ ഭാര്യയെ സമ്മർദ്ദത്തിലാക്കിയായിരുന്നു തട്ടിക്കൊണ്ടുപോകൽ നടത്തിയത്. വാട്സ് ആപ്പ് വഴിയായിരുന്നു ഫോൺ വിളിയെല്ലാം. കുട്ടിയെ തട്ടിക്കൊണ്ടുപോയ ശേഷം പണം ആവശ്യപ്പെട്ട് ഇവരുടെ വീട്ടിലേക്ക് വിളിക്കാൻ പത്മകുമാർ തന്റെ ഭാര്യയോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ഇതിന് ഭാര്യ തയ്യാറാകാതെ വന്നപ്പോൾ വീടിന് ജപ്തി ഭീഷണിയുണ്ടെന്നും ആത്മഹത്യ ചെയ്യുമെന്നും പദ്മകുമാര്‍ ഭീഷണിപ്പെടുത്തി. പിന്നീട് തട്ടിക്കൊണ്ടുപോകലിന് സഹായിക്കാൻ ക്വട്ടേഷൻ സംഘത്തെ ചുമതലപ്പെടുത്തി. ഈ ക്വട്ടേഷൻ സംഘത്തെ കൂടി കേന്ദ്രീകരിച്ചാണ് ഇപ്പോൾ അന്വേഷണം നടത്തുന്നത്.
പൊലീസ് കസ്റ്റഡിയിലെടുത്ത പ്രതി പത്മകുമാർ പൊതുവെ എല്ലാവരിൽ നിന്നും അകന്ന് ജീവിക്കുന്നയാളാണെന്ന് നാട്ടുകാർ. ഒറ്റപ്പെട്ട ജീവിതമാണ് ഇയാൾ നയിക്കുന്നതെന്ന് നാട്ടുകാർ മാധ്യമപ്രവർത്തകരോട് പറഞ്ഞു. ആരുമായി സൗഹൃദം സൂക്ഷിക്കാത്ത പത്മകുമാര്‍ ബിസിനസുകാരനാണ്. ഭാര്യ കവിത സ്വന്തം ബേക്കറിയിലാണ് ജോലി ചെയ്യുന്നത്. ന്നും പദ്‌മകുമാര്‍ ചോദ്യം ചെയ്യലിൽ പറഞ്ഞു. തനിക്ക് മാത്രമാണ് കൃത്യത്തിൽ പങ്കെന്നും ഭാര്യക്കും മകൾക്കും പങ്കില്ലെന്നും പദ്മകുമാര്‍ പറഞ്ഞു
കേബിൾ ടിവി ബിസിനസ് ആയിരുന്നു ആദ്യം ഇയാളുടെ ജോലി. പിന്നീട് റിയൽ എസ്റ്റേറ്റിലേക്ക് തിരിഞ്ഞു. കൂടാതെ ഇവർക്ക് സ്വന്തമായി ഒരു ബേക്കറി നടത്തുന്നുണ്ട്. ഈ ബേക്കറിയുടെ കാര്യങ്ങൾ നോക്കി നടത്തുന്നത് പത്മകുമാറിന്റെ ഭാര്യയാണ്. ഇവര്‍ക്ക് ജോലിയില്ല. ഇവർക്ക് ഫാം ഉള്ളതായും നാട്ടുകാർ പറഞ്ഞു. ഇയാൾ രണ്ട് കാറുകളുണ്ട്. കുട്ടിയെ ലഭിച്ചിട്ടും പ്രതികളെ പിടികൂടാനുള്ള പൊലീസ് അന്വേഷണം ശക്തമായി നടക്കവെ ഇന്നലെ ഉച്ചവരേയും പത്മകുമാര്‍ മാമ്പള്ളിക്കുന്നിലെ ‘കവിതാലയം’ വീട്ടില്‍ ഉണ്ടായിരുന്നുവെന്നാണ് നാട്ടുകാർ പറയുന്നത്.
Post Your Comments