ThrissurNattuvarthaLatest NewsKeralaNews

ക്ല​ബി​ൽ ക​ളി​ക്കാ​ൻ പോ​യ പ​ത്തു വ​യ​സു​കാ​ര​ന് നേ​രെ ലൈം​ഗി​ക അ​തി​ക്ര​മം: പ്ര​തി​യ്ക്ക് പ​ത്ത് വ​ർ​ഷം ത​ട​വും പിഴയും

ക​ട​പ്പു​റം ഇ​ര​ട്ട​പ്പു​ഴ ആ​ലു​ങ്ങ​ൽ ഷി​ബു(ശം​ഭു-40)​വി​നെ​യാ​ണ് കോടതി ശിക്ഷിച്ചത്

കു​ന്നം​കു​ളം: ക്ല​ബി​ൽ ക​ളി​ക്കാ​ൻ പോ​യ പ​ത്തു വ​യ​സു​കാ​ര​ന് നേ​രെ ലൈം​ഗി​ക അ​തി​ക്ര​മം ന​ട​ത്തി​യ കേ​സി​ലെ പ്ര​തി​യ്ക്ക് പ​ത്ത് വ​ർ​ഷം ത​ട​വും പിഴയും ശിക്ഷ വിധിച്ച് കോടതി. ക​ട​പ്പു​റം ഇ​ര​ട്ട​പ്പു​ഴ ആ​ലു​ങ്ങ​ൽ ഷി​ബു(ശം​ഭു-40)​വി​നെ​യാ​ണ് കോടതി ശിക്ഷിച്ചത്. കു​ന്നം​കു​ളം ഫാ​സ്റ്റ് ട്രാ​ക് സ്​​പെ​ഷ്യ​ൽ പോ​ക്സോ കോ​ട​തി ജ​ഡ്ജി എ​സ്. ലി​ഷ ആണ് ശി​ക്ഷ വിധി​ച്ച​ത്.

Read Also : ‘ലവ് ഈസ് ലവ്’; കാതലിലെ മമ്മൂട്ടിയുടെ മകളുടെ പഴയ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

2020-ലാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം നടന്നത്. വീ​ടി​ന് സ​മീ​പ​ത്തെ ക്ല​ബി​ൽ കൂ​ട്ടു​കാ​രു​മൊ​ത്ത് ക​ളി​ക്കാ​ൻ പോ​യ​പ്പോ​ഴാ​യി​രു​ന്നു അ​തി​ക്ര​മം നടത്തിയത്. സംഭവത്തിൽ ഭ​യ​പ്പെ​ട്ട കു​ട്ടി ആ​രോ​ടും ഇ​ക്കാ​ര്യം പ​റ​ഞ്ഞി​രു​ന്നി​ല്ല. പി​ന്നീ​ട് സ്കൂ​ൾ അ​ധ്യാ​പ​ക​രോ​ടാണ് സം​ഭ​വം വെ​ളി​പ്പെ​ടു​ത്തിയത്. തു​ട​ർ​ന്ന്, ചാ​വ​ക്കാ​ട് പൊ​ലീ​സ് ര​ജി​സ്റ്റ​ർ ചെയ്ത കേ​സി​ലാ​ണ് കോ​ട​തി ശി​ക്ഷ വിധി​ച്ച​ത്.

Read Also : തോ​ട്ട​ത്തി​ൽ പൊ​ട്ടി​വീ​ണ വൈ​ദ്യു​തി ക​മ്പി​യി​ൽ നി​ന്ന് വൈദ്യുതാഘാതമേറ്റ് 11 വ​യ​സു​കാ​ര​ന് ദാരുണാന്ത്യം

കെ.​എ​സ് ബി​നോ​യി ആ​യി​രു​ന്നു പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ. സ​ഹാ​യി​ക​ളാ​യി അ​ഭി​ഭാ​ഷ​ക​രാ​യ സ​ഫ്ന, അ​നു​ഷ എ​ന്നി​വ​രും ചാ​വ​ക്കാ​ട് സ്റ്റേ​ഷ​നി​ലെ സി​വി​ൽ പൊ​ലീ​സ് ഓ​ഫീ​സ​ർ ബൈ​ജു എ​ന്നി​വ​രും പ്ര​വ​ർ​ത്തി​ച്ചു.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button