പെരുമ്പാവൂര്‍: സ്കൂട്ടറിന്റെ സീറ്റിനടിയിലെ ബോക്സില്‍ സൂക്ഷിച്ചിരുന്ന പണം മോഷ്ടിച്ച അസം സ്വദേശി അറസ്റ്റില്‍. അസം മോറിഗാവ് തടികടപഥര്‍ സ്വദേശി മൊബിന് ആലമിനെ(23)യാണ് അറസ്റ്റ് ചെയ്തത്. പെരുമ്പാവൂര്‍ പൊലീസ് ആണ് അറസ്റ്റ് ചെയ്തത്.
പെരുമ്പാവൂര്‍ പാത്തിപ്പാലത്ത് പ്രവര്‍ത്തിക്കുന്ന ന്യൂ ഭാരത് കട ഉടമയുടെ 1,70,000 രൂപയാണ് മോഷ്ടിച്ചത്. ചൊവ്വാഴ്ച രാത്രി 10ഓടെ ഉടമ പണം സീറ്റിനടിയിലെ ബോക്സില്‍ വെച്ച് കടയുടെ ഷട്ടര്‍ അടച്ചശേഷം ഇതേ സ്കൂട്ടറിലാണ് വീട്ടിലേക്ക് പോയത്. വീട്ടിലെത്തിയശേഷം നോക്കിയപ്പോഴാണ് പണം നഷ്ടപ്പെട്ട കാര്യം അറിയുന്നത്.
പൊലീസ് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലൂടെ 24 മണിക്കൂറിനുള്ളില്‍ പ്രതി പിടിയിലായി. മോഷ്ടിച്ച പണവും ഇയാളില്‍ നിന്ന് കണ്ടെടുത്തു. പണവുമായി നാട്ടിലേക്ക് കടക്കാനുള്ള തയാറെടുപ്പിലായിരുന്നു പ്രതി. മോഷ്ടാവ് സഞ്ചരിച്ച സ്കൂട്ടറും കസ്റ്റഡിയിലെടുത്തു.
ഇന്‍സ്പെക്ടര്‍ ആര്. രഞ്ജിത്ത്, എസ്.ഐമാരായ റിന്‍സ് എം. തോമസ്, കെ.ജി. ദിനേഷ് കുമാര്‍, എ.എസ്.ഐ ജോഷി തോമസ്, സീനിയര്‍ സി.പി.ഒ അബ്ദുൽ മനാഫ്, സി.പി.ഒ കെ.എ. അഭിലാഷ് തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. അറസ്റ്റിലായ യുവാവിനെ കോടതിയിൽ ഹാജരാക്കും.
Post Your Comments