കൊല്ലം: കൊലപാതകം അടക്കം നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പ നിയമപ്രകാരം കരുതൽതടവിലാക്കി. ആദിച്ചനല്ലൂർ ഇത്തിക്കര കല്ലുവിളവീട്ടിൽനിന്ന് ഇത്തിക്കര വയലിൽവീട്ടിൽ താമസിക്കുന്ന അഖിൽഭാസി(23)യെയാണ് തടവിലാക്കിയത്.
Read Also : പ്രണയം പൂവണിഞ്ഞു: പിയ ചക്രവര്‍ത്തിയും നടൻ പരംബ്രത ചാറ്റർജിയും വിവാഹിതരായി
2019 മുതൽ കൊല്ലം, തിരുവനന്തപുരം ജില്ലകളിലെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ എട്ടോളം ക്രിമിനൽ കേസുകളിൽ പ്രതിയാണ് യുവാവ്. ജില്ല പൊലീസ് മേധാവിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കലക്ടറും ജില്ല മജിസ്ട്രേറ്റും കൂടിയായ എൻ. ദേവിദാസാണ് കരുതൽതടങ്കലിന് ഉത്തരവായത്.
Read Also : പട്ടാപ്പകൽ കാറിലെത്തിയ സംഘം അധ്യാപികയെ തട്ടിക്കൊണ്ട് പോയി: സംഭവം സ്കൂളിന് സമീപത്ത് വെച്ച്, വൈറലായി വീഡിയോ
ചാത്തന്നൂർ എസ്.ഐ മധുവിന്റെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
Post Your Comments