കണ്ണൂർ സര്‍വകലാശാല വി.സി. പുനര്‍നിയമനത്തിൽ സർക്കാരിന് കനത്ത തിരിച്ചടി. ഡോ. ഗോപിനാഥ് രവീന്ദ്രന്‍റെ പുനര്‍നിയമനം സുപ്രീംകോടതി റദ്ദാക്കി. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന്‍റേതാണ് വിധി.
ഹൈക്കോടതിയുടെ കുറ്റകരമായ വിധി റദ്ദാക്കുന്നുവെന്ന് സുപ്രീംകോടതി അറിയിച്ചു.സംസ്ഥാന സർക്കാരിന്റെ ഇടപെടലാണ് പുനർനിയമനം അട്ടിമറിച്ചതെന്നും കോടതി വീക്ഷിച്ചു. വിധി ഡോ. പ്രേമചന്ദ്രന്‍ കീഴോത്ത്, ഡോ. ഷിനോ പി. ജോസ് എന്നിവരുടെ ഹര്‍ജിയിലാണ് വിധി. നിയമനത്തെ എതിര്‍ത്ത് ഗവര്‍ണര്‍ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരുന്നു .
അതേസമയം, ഉന്നത കോടതിയുടെ വിധി അംഗീകരിക്കുന്നുവെന്ന് വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു. കണ്ണൂർ സർവകലാശാല വി.സി ഡോ. ഗോപിനാഥ് രവീന്ദ്രന്റെ പുനർനിയമനം റദ്ദാക്കിയ സുപ്രിംകോടതി വിധിയിലാണ് മന്ത്രിയുടെ പ്രതികരണം. സർക്കാർ ഒരു നിർദേശം നിയമന കാര്യത്തിൽ മുന്നോട്ടുവയ്ക്കുക മാത്രമാണു ചെയ്തതെന്നും മന്ത്രി പറഞ്ഞു.
”വിധിയുടെ വിശദാംശങ്ങൾ ലഭ്യമായിട്ടില്ല. എന്തുതന്നെയായാലും പരമോന്നത നീതിപീഠമായ സുപ്രിംകോടതിയുടെ വിധി അംഗീകരിക്കുന്നു. വിധിപ്പകർപ്പ് കിട്ടിയതിനുശേഷം കൂടുതൽ പ്രതികരിക്കാം.”
എ.ജിയുടെ നിയമോപദേശത്തിന്റെ കൂടി അടിസ്ഥാനത്തിൽ ഒരു നിർദേശം മുന്നോട്ടുവയ്ക്കുക മാത്രമാണ് സർക്കാർ ചെയ്തത്. നിയമനം നടത്താനുള്ള ഉത്തരവാദിത്തം ഗവർണറിൽ നിക്ഷിപ്തമാണ്. സ്വന്തം വിവേചനാധികാരം ഉപയോഗിച്ചാണ് അദ്ദേഹം അതു ചെയ്യേണ്ടതെന്നും ബിന്ദു കൂട്ടിച്ചേർത്തു.
Post Your Comments