ലഖ്‌നൗ: അമ്മയുടെ മൃതദേഹത്തിന് ഒപ്പം ഒരു വർഷം വീട്ടില്‍ താമസിച്ച് രണ്ടു സഹോദരികള്‍. ഉത്തര്‍പ്രദേശിലെ വാരാണസിയിലാണ് സംഭവം. കഴിഞ്ഞ കുറെ നാളുകളായി പെൺകുട്ടികളെ വീട്ടില്‍ നിന്ന് പുറത്തേയ്ക്ക് കാണാതിരുന്നതിനെ തുടര്‍ന്ന് അയല്‍വാസികള്‍ ബന്ധുക്കളെ വിവരം അറിയിച്ചു. തുടര്‍ന്ന് പൊലീസ് വീട്ടില്‍ എത്തിയപ്പോഴാണ് സംഭവം പുറംലോകം അറിഞ്ഞത്.
അമ്മയുടെ മരണാനന്തര ചടങ്ങുകള്‍ നടത്താന്‍ കൈയില്‍ പണമില്ലാതിരുന്നതിനെ തുടര്‍ന്നാണ് മരണ വാർത്ത പുറത്ത് അറിയിക്കാതെ മാസങ്ങളോളം സഹോദരിമാര്‍ മൃതദേഹത്തിന് കാവല്‍ ഇരുന്നതെന്ന് പൊലീസ് പറയുന്നു.
ദീര്‍ഘകാലമായുള്ള രോഗത്തെ തുടര്‍ന്നായിരുന്നു യുവതികളുടെ അമ്മ ഉഷാദേവിയുടെ മരണം. രണ്ട് വര്‍ഷം മുന്‍പാണ് ഉഷയേയും മക്കളേയും ഭര്‍ത്താവ് ഉപേക്ഷിച്ചത്. അയല്‍വാസികള്‍ വിളിച്ചിട്ടും ഇവരുടെ മക്കൾ വാതില്‍ തുറക്കാതെ വന്നതോടെയാണ് നാട്ടുകാര്‍ പൊലീസിന്റെയും ബന്ധുക്കളുടെയും സഹായം തേടിയത്.
പൊലീസെത്തി കതക് പൊളിച്ചാണ് അകത്ത് കടന്നത്. മുറിയില്‍ നിലത്ത് കിടത്തിയ മൃതദേഹത്തിനൊപ്പമായിരുന്നു യുവതികൾ.
Post Your Comments