Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
ThiruvananthapuramKeralaJobs & VacanciesNattuvarthaLatest NewsNewsCareerEducation & Career

കാനഡയിലേക്ക് നഴ്സുമാർക്ക് അവസരം: നോര്‍ക്ക – കാനഡ റിക്രൂട്ട്മെന്റ്, സ്പോട്ട് ഇന്റര്‍വ്യൂ കൊച്ചിയിൽ

തിരുവനന്തപുരം: നോര്‍ക്ക – കാനഡ റിക്രൂട്ട്മെന്റില്‍ നഴ്സുമാര്‍ക്ക് സ്പോട്ട് ഇന്റര്‍വ്യൂവിന് അവസരം. കൊച്ചിയിലെ ലേ മെറഡിയൻ ഹോട്ടലിൽ നടക്കുന്ന സ്പോട്ട് ഇന്റര്‍വ്യൂവിൽ യോഗ്യതയുള്ളവർക്ക് പങ്കെടുക്കാം. ഡിസംബര്‍ 2നും 4നുമാണ് സ്പോട്ട് ഇന്റര്‍വ്യൂവിന് അവസരമുളളത്. ബി.എസ്.സി (നഴ്സിങ്) ബിരുദമോ/പോസ്റ്റ് ബി.എസ് സി /, GNM/ രണ്ട് വര്‍ഷത്തെ പ്രവര്‍ത്തി പരിചയവും (ഫുള്‍ ടൈം 75 മണിക്കൂര്‍ ബൈ വീക്കിലി) ആണ് യോഗ്യത. ഇതിനോടൊപ്പം NCLEX യോഗ്യത നേടിയിട്ടുളളവര്‍ക്കാണ് സ്പോട്ട് ഇന്‍റര്‍വ്യൂവില്‍ പങ്കെടുക്കാന്‍ കഴിയുക.

കൂടാതെ IELTS ജനറല്‍ സ്കോര്‍ 5 അഥവാ CELPIP ജനറല്‍ സ്കോര്‍ 5 ആവശ്യമാണ്. താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റ്, നഴ്സിംഗ് രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്, അക്കാഡമിക്ക് ട്രാന്‍സ്ക്രിപ്റ്റ്, പാസ്പോര്‍ട്ട്, മറ്റ് യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവ സഹിതം നേരിട്ട് പങ്കെടുക്കാവുന്നതാണ്.

ബൈജൂസിന് നിക്ഷേപകരിൽ നിന്ന് വീണ്ടും കനത്ത പ്രഹരം, വിപണി മൂല്യം കുത്തനെ കുറച്ചു

നിലവിൽ സൗദി അറേബ്യയിലെ പ്രമുഖ സ്വകാര്യആശ്രുപത്രി ഗ്രൂപ്പിലേയ്ക്കും വനിതാ നഴ്‌സുമാര്‍ക്ക് അവസരമുണ്ട്. എല്ലാ തിങ്കളാഴ്ചയും ഓണ്‍ലൈനായാണ് അഭിമുഖം നടക്കുക. നഴ്സിംഗില്‍ ബിരുദവും കുറഞ്ഞത് ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയവുമാണ് യോഗ്യത. ഇതോടൊപ്പം ഇംഗ്ലീഷ് ഭാഷാപരിജ്ഞാനവും അനിവാര്യമാണ്. പ്രായപരിധി 30 വയസ്സ്. ശമ്പളത്തിനൊപ്പം താമസസൗകര്യവും ലഭിക്കും. എല്ലാ ഉദ്യോഗാര്‍ത്ഥികളും ഇന്റര്‍വ്യൂ സമയത്ത് സാധുവായ പാസ്‌പോര്‍ട്ട് ഹാജരാക്കണം.

വിശദമായ CV യും വിദ്യാഭ്യാസം, പ്രവര്‍ത്തിപരിചയം, പാസ്സ്‌പോര്‍ട്ടിന്റെ പകര്‍പ്പ് എന്നിവ സഹിതം rmt3.norka@kerala.gov.in എന്ന ഇ-മെയില്‍ ഐ.ഡിയിലേയ്ക്ക് അപേക്ഷ നല്‍കാവുന്നതാണ്. നോര്‍ക്ക റൂട്‌സ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ കെ ഹരികൃഷ്ണന്‍ നമ്പൂതിരിയാണ് ഇക്കാര്യം അറിയിച്ചത്. കൂടുതല്‍ വിവരങ്ങള്‍ക്ക് നോര്‍ക്ക റൂട്ട്‌സ് ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ഫ്രീ നമ്പറുകളില്‍ 1800-425-3939 (ഇന്ത്യയില്‍ നിന്നും) +91 8802012345 (വിദേശത്ത് നിന്നും-മിസ്ഡ് കോള്‍ സൗകര്യം) ബന്ധപ്പെടാവുന്നതാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button