KeralaLatest NewsNews

പാതിരാത്രിയിൽ മയക്കുമരുന്ന് എത്തിക്കും: ട്രാൻസ്‌ജെൻഡറും സംഘവും അറസ്റ്റിൽ

കൊച്ചി: എറണാകുളം ടൗണിൽ പാതിരാത്രിയിൽ മയക്കുമരുന്ന് എത്തിക്കുന്ന സംഘം എക്‌സൈസ് വലയിൽ. മട്ടാഞ്ചേരി സ്റ്റാർ ജംഗ്ഷൻ സ്വദേശി ഇസ്തിയാഖ് (26 വയസ്സ് ), ഇടപ്പള്ളി നോർത്ത് കൂനംതൈ സ്വദേശി ജമാൽ ഹംസ നിലവിൽ ട്രാൻസ്ജെൻഡർ ഐ ഡി പ്രകാരം അഹാന (26 വയസ്സ് ) എന്നിവരാണ് അറസ്റ്റിലായത്.

Read Also: നവകേരളീയം കുടിശ്ശിക നിവാരണം: ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി നീട്ടിയതായി മന്ത്രി വി എൻ വാസവൻ

ഇരുവരും ഉല്ലാസ യാത്ര എന്ന വ്യാജേന ഗോവ, ബാഗ്ലൂർ എന്നിവിടങ്ങളിൽ പോയി അവിടെ നിന്നുമാണ് കൊച്ചിയിലേക്ക് മയക്കുമരുന്ന് കടത്തിക്കൊണ്ടു വന്നിരുന്നത്. ‘പറവ’ എന്ന പേരിൽ അറിയപ്പെടുന്ന ഇവർ സോഷ്യൽ മീഡിയയിൽ ‘നിശാന്തതയുടെ കാവൽക്കാർ ‘ എന്ന പ്രൈവറ്റ് ഗ്രൂപ്പ് വഴിയാണ് ഇടപാടുകാരെ കണ്ടെത്തിയിരുന്നത്. 10 ലക്ഷത്തോളം രൂപ മതിപ്പു വില വരുന്ന 194 ഗ്രാം എംഡിഎംഎയാണ് അറസ്റ്റിലാകുന്ന സമയത്ത് ഇവരിൽ നിന്നും കണ്ടെടുത്തത്. ചെറിയ അളവിൽ മയക്കുമരുന്ന് തൂക്കുവാൻ ഉപയോഗിക്കുന്ന ഡിജിറ്റൽ ത്രാസ്, ഒരു ഐ ഫോൺ, മൂന്ന് സ്മാർട്ട് ഫോണുകൾ, 9000 രൂപ തൊണ്ടി മണി എന്നിവ എക്‌സൈസ് സംഘം കസ്റ്റഡിയിൽ എടുത്തു.

ട്രാൻസ്ജെൻഡഴ്സിന്റെ ഇടയിൽ മയക്കുമരുന്ന് ഇടപാട് വ്യാപകമായി നടക്കുന്നുണ്ടെന്ന ഇന്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ എൻഫോഴ്‌സ്‌മെന്റ് അസിസ്റ്റന്റ് കമ്മീഷണറുടെ മേൽ നോട്ടത്തിലുള്ള പ്രത്യേക ഷാഡോ സംഘം ഇവരുടെ ഇടയിൽ അന്വേഷണം ഊർജ്ജിതമാക്കുകയും സൈബർ സെല്ലിന്റെ സഹായത്തോടെ ‘നിശാന്തതയുടെ കാവൽക്കാർ’ എന്ന സോഷ്യൽ മീഡിയ ഗ്രൂപ്പ് പ്രവർത്തിക്കുന്നുണ്ടെന്ന് കണ്ടെത്തുകയും ചെയ്തിരുന്നു. തുടർന്ന് സംഘത്തിലെ പ്രധാനികളായ രണ്ട് പേർ കാക്കനാട് പടമുകളിൽ സാറ്റ്‌ലൈറ്റ് ജംഗ്ഷന് സമീപത്തുള്ള അപ്പാർട്ട്‌മെന്റിൽ ഉണ്ടെന്ന് മനസ്സിലാക്കിയ അന്വേഷണ സംഘം ഇവരുടെ മുറിയിലേക്ക് ഇടിച്ച് കയറുകയായിരുന്നു. അക്രമാസക്തരായ ഇരുവരെയും ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് കീഴ്‌പ്പെടുത്താൻ കഴിഞ്ഞത്.

എൻഫോഴ്‌സ്‌മെന്റ് അസിസ്റ്റന്റ് കമ്മീഷണറുടെ സ്പെഷ്യൽ ആക്ഷൻ ടീം, എറണാകുളം ഐബി, എറണാകുളം സ്‌പെഷ്യൽ സ്‌ക്വാഡ് പാർട്ടി എന്നിവരാണ് റെയിഡിന് നേതൃത്വം നൽകിയത്. അങ്കമാലി ഇൻസ്‌പെക്ടർ സിജോ വർഗ്ഗീസ്, സ്‌പെഷ്യൽ സ്‌ക്വാഡ് ഇൻസ്‌പെക്ടർ കെ പി പ്രമോദ്, ഐ ബി പ്രിവന്റീവ് ഓഫീസർ എൻ ജി അജിത്ത്കുമാർ, ജിനീഷ് കുമാർ, സിറ്റി മെട്രോ ഷാഡോയിലെ സിഇഒ എൻ ഡി ടോമി, സരിതാ റാണി, സ്‌പെഷ്യൽ സ്‌ക്വാഡ് സിഇഒമാരായ സി കെ വിമൽ കുമാർ, കെ എ മനോജ്, മേഘ എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതികളെ കസ്റ്റഡിയിൽ എടുത്തത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Read Also: വിൻഡോസ് കമ്പ്യൂട്ടറിലും ഇനി മുതൽ സാംസങ് ഇന്റർനെറ്റ് ബ്രൗസർ ഉപയോഗിക്കാം! പുതിയ അപ്ഡേഷൻ എത്തി

shortlink

Related Articles

Post Your Comments

Related Articles


Back to top button