ErnakulamKeralaNattuvarthaLatest NewsNews

ബൈക്കുകൾ കൂട്ടിയിടിച്ച് യുവതിക്ക് ദാരുണാന്ത്യം

ചാലക്കുടി മേലൂർ സ്വദേശി ലിയ ജിജി(22)യാണ് മരിച്ചത്

കൊച്ചി: ആലുവയിൽ ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവതി മരിച്ചു. ചാലക്കുടി മേലൂർ സ്വദേശി ലിയ ജിജി(22)യാണ് മരിച്ചത്. കൊരട്ടി സ്വദേശി ജിബിൻ ജോയിയെ ഗുരുതരമായ പരിക്കുകളോടെ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Read Also : ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റിനെ അസഭ്യം പറഞ്ഞ സംഭവം: അഭിഭാഷകര്‍ക്ക് എതിരെ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി

ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയാണ് അപകടം നടന്നത്. ഉടൻ തന്നെ ഇരുവരെയും കളമശ്ശേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചിരുന്നു. അവിടെ നിന്ന് അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെ ലിയ മരിക്കുകയായിരുന്നു.

Read Also : അന്വേഷണ പുരോഗതി അതാതു സമയം ജനങ്ങളിലെത്തിക്കുന്നത് കുറ്റവാളികൾക്ക് രക്ഷപ്പെടാനുള്ള പഴുതായി മാറരുത്: മുഖ്യമന്ത്രി

മൃതദേഹം ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. മേലൂരിൽ ബ്യൂട്ടി പാർലർ നടത്തുകയാണ് ലിയ ജിജി.

shortlink

Related Articles

Post Your Comments

Related Articles


Back to top button