കണ്ണൂർ: പാനൂർ പെരിങ്ങത്തൂരിൽ കിണറ്റിൽ കണ്ടെത്തിയ പുലിയെ പിടികൂടി. മയക്കുവെടിവച്ചാണ് പുലിയെ വനംവകുപ്പ് പിടികൂടി കൂട്ടിലാക്കിയത്.
വയനാട്ടിൽ നിന്നും വെറ്റിനറി സർജൻ ഉൾപ്പെടെയുള്ള പ്രത്യേക സംഘം എത്തിയാണ് പുലിയെ പിടികൂടിയത്. അണിയാരത്തെ സുനീഷിന്റെ വീട്ടിലെ കിണറ്റിലാണ് പുലിയെ കണ്ടെത്തിയത്.
Read Also : നവകേരള സദസിൽ നിവേദനം നൽകി: മണിക്കൂറുകൾക്കകം ഒമ്പതുവയസുകാരന്റെ ശസ്ത്രക്രിയയ്ക്ക് നടപടി
ബുധനാഴ്ച രാവിലെയോടെയായിരുന്നു സംഭവം. കനകമലയിൽനിന്ന് ഇറങ്ങി വന്നതാണ് പുലിയെന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥരുടെ നിഗമനം.
അതേസമയം, പൊതുവെ വന്യമൃഗങ്ങൾ കാണാത്ത പ്രദേശത്ത് പുലിയിറങ്ങിയ ഭീതിയിലാണ് നാട്ടുകാർ.
Post Your Comments