Latest NewsNewsIndia

പ്രതിരോധ മേഖലയിൽ സുപ്രധാന ചുവടുവയ്പ്പിനൊരുങ്ങി ഇന്ത്യ, പ്രിഡേറ്റർ ഡ്രോണുകൾ ഉടൻ സൈന്യത്തിന്റെ ഭാഗമാക്കും

തീരദേശ നിരീക്ഷണത്തിനും, പ്രതിരോധ ആവശ്യങ്ങൾക്കും പ്രിഡേറ്റർ ഡ്രോണുകൾ ഉപയോഗിക്കാനാകും

ന്യൂഡൽഹി: പ്രതിരോധ മേഖലയ്ക്ക് കൂടുതൽ കരുത്ത് പകരാൻ സുപ്രധാന പദ്ധതികളുമായി ഇന്ത്യ. റിപ്പോർട്ടുകൾ പ്രകാരം, 31 MQ-9B പ്രിഡേറ്റർ ഡ്രോണുകൾ സൈന്യത്തിന്റെ ഭാഗമാക്കാനാണ് പ്രതിരോധ മേഖലയുടെ തീരുമാനം. ഇതുമായി ബന്ധപ്പെട്ടുള്ള അന്തിമ ചർച്ചയിലാണ് ഇന്ത്യയും അമേരിക്കയും. ചർച്ചകൾ പൂർത്തിയാകുന്നതോടെ, വരും ആഴ്ചകൾക്കുള്ളിൽ തന്നെ ഡ്രോണുകൾ ഇന്ത്യയ്ക്ക് കൈമാറുന്നതാണ്. 3 ബില്യൺ യുഎസ് ഡോളറിന് കരാർ ധാരണയാകുമെന്നാണ് വിലയിരുത്തൽ.

ഇന്ത്യൻ പ്രതിരോധ സേനയുടെ ആവശ്യങ്ങൾക്കനുസരിച്ച് പ്രിഡേറ്റർ ഡ്രോൺ നിർമ്മിക്കുന്നതിനുള്ള വിവരങ്ങൾ നിർമ്മാതാക്കളായ ജനറൽ അറ്റോമിക്സിന് തന്നെ കൈമാറുമെന്ന് പെന്റഗൺ അറിയിച്ചു. വിവിധ സാഹചര്യങ്ങളിൽ വ്യത്യസ്തമായ ആവശ്യങ്ങൾക്കായി പ്രിഡേറ്റർ ഡ്രോണുകളെ വികസിക്കാൻ കഴിയുന്നതാണ്. തീരദേശ നിരീക്ഷണത്തിനും, പ്രതിരോധ ആവശ്യങ്ങൾക്കും ഈ ഡ്രോണുകൾ ഉപയോഗിക്കാനാകും. 35 മണിക്കൂറിലധികം പറക്കാനും, നാല് വെൽഫയർ മിസൈലുകളടക്കം 450 കിലോഗ്രാം ഭാരം വരുന്ന ബോംബുകൾ വഹിക്കാനും ഡ്രോണുകൾക്ക് കഴിയുമെന്നതാണ് പ്രധാന സവിശേഷത.

Also Read: തണുപ്പുകാലത്ത് പ്രതിരോധശേഷി കൂട്ടുന്നതിന് സഹായിക്കുന്ന ചില ഭക്ഷണങ്ങൾ

shortlink

Related Articles

Post Your Comments

Related Articles


Back to top button