കണ്ണൂർ: കണ്ണൂരിൽ റെയിൽവേ സ്റ്റേഷൻ പരിസരത്ത് വച്ച് ബ്രൗൺഷുഗറും കഞ്ചാവുമായി യുവാക്കളെ എക്സൈസ് അറസ്റ്റ് ചെയ്തു. തലശ്ശേരി സ്വദേശി നവാസ് വി പി, മുഴപ്പിലങ്ങാട് സ്വദേശി രാഹുൽ കണ്ണൻ, തലശ്ശേരി സ്വദേശി മുഹമ്മദ് അനസ് കെ സി എന്നിവരാണ് അറസ്റ്റിലായത്. 6.452 ഗ്രാം ബ്രൗൺ ഷുഗറും 25 ഗ്രാം കഞ്ചാവും ഇവരിൽ നിന്ന് കസ്റ്റഡിയിലെടുത്തു.
കണ്ണൂർ എക്സൈസ് ഇൻസ്പെക്ടർ സിനു കോയില്യത്തിന്റെ സംഘമാണ് റെയിൽവേ പോലീസിന്റെ സഹായത്തോടെ ഇവരെ അറസ്റ്റ് ചെയ്തത്. പാർട്ടിയിൽ പ്രിവന്റീവ് ഓഫീസർ സർവ്വജ്ഞൻ, പ്രിവന്റീവ് ഓഫീസർ (ഗ്രേഡ്) ദിനേശൻ പി കെ, റിഷാദ് സി എച്ച്, രജിത്ത് കുമാർ എൻ, സജിത്ത് എം, സിവിൽ എക്സൈസ് ഓഫീസർ ഗണേഷ് ബാബു പി വി, സീനിയർ എക്സൈസ് ഡ്രൈവർ അജിത്ത് എം, സ്പെഷ്യൽ സ്ക്വാഡ് ഓഫീസിലെ പ്രിവന്റീവ് ഓഫീസർ ഷിബു കെ സി, പ്രിവന്റീവ് ഓഫീസർ (ഗ്രേഡ്) സുജിത്ത് ഇ, സിവിൽ എക്സൈസ് ഓഫീസർ ശരത്ത് എക്സൈസ് ഡ്രൈവർ സോൽദേവ് ആർ പി എഫ് കോൺസ്റ്റബിൾ അബ്ദുൽ സത്താർ, ആർ പി എഫ് ഹെഡ് കോൺസ്റ്റബിൾ സജേഷ് കെ, ബൈജു എം ആർ പി എഫ് സർക്കിൾ ഇൻസ്പെക്ടർ ബിനോയ് ആന്റണി എന്നിവരും ഉണ്ടായിരുന്നു.
Post Your Comments