KeralaLatest News

കുട്ടിയെ തട്ടികൊണ്ടുപോയ കേസിൽ കസ്റ്റഡിയിലെടുത്തവരെ വിട്ടയയ്ക്കും: ശ്രീവല്ലത്ത് കണ്ടെത്തിയ കാർ സിസിടിവി ദൃശ്യങ്ങളിലേതല്ല

കൊല്ലം: ഒയൂരിൽ നിന്നും അബിഗേലിനെ തട്ടിക്കൊണ്ടു പോയ കേസിൽ ശ്രീവല്ലത്ത് കണ്ടെത്തിയ കാർ സിസിടിവി ദൃശ്യങ്ങളിലേതല്ലെന്ന് പോലീസ്. ഇതോടെ കസ്റ്റഡിയിലെടുത്തവരെ വിട്ടയയ്ക്കും. സംഭവവുമായി ഇവർക്ക് നേരിട്ട് ബന്ധമില്ലെന്നാണ് പൊലീസിന്റെ കണ്ടെത്തൽ.

സംഭവവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം ശ്രീകണ്ഠേശ്വരത്തെ കാർ വാഷിം​ഗ് സെന്ററിൽ ഇന്നു രാവിലെ പരിശോധന നടത്തിയിരുന്നു. സ്ഥാപനം ഉടമ പ്രതീഷ് ഉൾപ്പെടെ മൂന്നു പേരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുള്ളത്. അ​തേ​സ​മ​യം വാ​ഷിം​ഗ് കേ​ന്ദ്ര​ത്തി​ൽ നി​ന്നും ക​ണ്ടെ​ത്തി​യ പ​ണ​ത്തി​ന്‍റെ ഉ​റ​വി​ടം തെ​ളി​യി​ക്ക​ണ​മെ​ന്ന് ഇ​വ​രോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. 15 ല­​ക്ഷം രൂ­​പ­​യോ­​ളം ഇ­​വി­​ടെ­​നി­​ന്ന് ക­​ണ്ടെ­​ത്തി­​യെ­​ന്നാ­​ണ് വി­​വ​രം.

സിസിടിവിയും പ്രതിയുടെ രേഖാചിത്രവും കേന്ദ്രീകരിച്ചാണ് അന്വേഷണം തുടരുന്നത്. പാരിപ്പള്ളിയിലെ കടയിൽ സ്ത്രീക്കൊപ്പം എത്തിയെന്നു സംശയിക്കുന്നയാളുടെ രേഖാചിത്രം പൊലീസ് പുറത്തുവിട്ടിരുന്നു. അന്വേഷണത്തിന് സഹായകമായ ചില വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്ന് ഐജി ജി.സ്പർജൻ കുമാർ അറിയിച്ചു.

ഇന്നലെ വൈകിട്ട് നാലരയോടെ തട്ടിയെടുക്കപ്പെട്ട ഓയൂർ കാറ്റാടി ഓട്ടുമല റെജി ഭവനിൽ റെജിയുടെ മകൾ അബിഗേൽ റെജിയെ തട്ടിക്കൊണ്ടുപോയത്. കുട്ടിയുടെ അമ്മ സിജിയുടെ ഫോണിലേക്ക് മോചനദ്രവ്യം ആവശ്യപ്പെട്ട് ഫോൺ കോൾ എത്തിയെങ്കിലും കുട്ടി എവിടെയാണെന്ന് ഇതുവരെ വിവരം ലഭിച്ചിട്ടില്ല. അമ്മയുടെ ഫോണിലേക്കു വിളിച്ച് അഞ്ചുലക്ഷം രൂപയും പിന്നീട് 10 ലക്ഷം രൂപയുമാണു കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഘം ആവശ്യപ്പെട്ടത്.

കുട്ടി സുരക്ഷിതയാണ്, അഞ്ചുലക്ഷം തന്നാൽ മാത്രമേ കുട്ടിയെ തിരികെ നൽകു എന്നായിരുന്നു ഫോണിൽ വിളിച്ച സ്ത്രീ കുട്ടിയുടെ അമ്മയോട് പറഞ്ഞത്. അപ്പൂപ്പൻപാറയിലെ ക്വാറിയിലുൾപ്പെടെ സമീപ പ്രദേശങ്ങളിലെ ക്വാറികളിലും തിരച്ചിൽ നടത്തി. വേളമാനൂരിലെ വീടുകളിലടക്കം ആളൊഴിഞ്ഞ ഇടങ്ങളിൽ പൊലീസിന്റെയും നാട്ടുകാരുടെയും നേതൃത്വത്തിൽ പുലർച്ചെയും തിരച്ചിൽ തുടരുകയാണ്. കുട്ടിയെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ വിളിക്കുക: 9946923282, 9495578999, 112.

shortlink

Related Articles

Post Your Comments

Related Articles


Back to top button