
നെടുങ്കണ്ടം: പച്ചടി കുരിശുപാറയില്‍ പിക് അപ് ജീപ്പ് നിയന്ത്രണം നഷ്ടപ്പെട്ട് 11 കെവി പോസ്റ്റില്‍ ഇടിച്ച് അപകടം. പോസ്റ്റ് ലൈനില്‍ തൂങ്ങിക്കിടന്നതിനാല്‍ വന്‍ അപകടം ആണ് ഒഴിവായത്. വാഹനത്തിലുണ്ടായിരുന്നവര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.
ഇന്നലെ വൈകുന്നേരമാണ് സംഭവം. റോഡുപണിക്കായി സാധനങ്ങളുമായി എത്തിയ ജീപ്പ് മറ്റൊരു വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടെ ഓടയിലേക്ക് തെന്നിമാറി വൈദ്യുതി പോസ്റ്റില്‍ ഇടിച്ചുനില്‍ക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ പോസ്റ്റ് വട്ടം ഒടിഞ്ഞ് വാഹനത്തിന് മുകളിലേക്ക് ചെരിഞ്ഞു. വൈദ്യുതിലൈനുകള്‍ പൊട്ടി റോഡിലേക്കാണ് വീണത്. ഉടന്‍ തന്നെ ലൈന്‍ ഓഫ് ചെയ്തു.
Read Also : സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസത്തില്‍ മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്
ലൈന്‍ പൊട്ടിവീണതിനെ തുടര്‍ന്ന്, മണിക്കൂറുകളോളം ഗതാഗത തടസം നേരിട്ടു. പിന്നീട് കെഎസ്ഇബി ഉദ്യോഗസ്ഥരെത്തി ലൈന്‍ നീക്കം ചെയ്താണ് ഗതാഗതം പുനഃസ്ഥാപിച്ചത്.
Post Your Comments