IdukkiKeralaNattuvarthaLatest NewsNews

പി​ക് അ​പ് ജീ​പ്പ് നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ട് 11 കെ​വി പോ​സ്റ്റി​ല്‍ ഇ​ടി​ച്ച് അ​പ​ക​ടം

പോ​സ്റ്റ് ലൈ​നി​ല്‍ തൂ​ങ്ങി​ക്കി​ട​ന്ന​തി​നാ​ല്‍ വ​ന്‍ അ​പ​ക​ടം ആണ് ഒ​ഴി​വാ​യത്

നെ​ടു​ങ്ക​ണ്ടം: പ​ച്ച​ടി കു​രി​ശു​പാ​റ​യി​ല്‍ പി​ക് അ​പ് ജീ​പ്പ് നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ട് 11 കെ​വി പോ​സ്റ്റി​ല്‍ ഇ​ടി​ച്ച് അ​പ​ക​ടം. പോ​സ്റ്റ് ലൈ​നി​ല്‍ തൂ​ങ്ങി​ക്കി​ട​ന്ന​തി​നാ​ല്‍ വ​ന്‍ അ​പ​ക​ടം ആണ് ഒ​ഴി​വാ​യത്. വാ​ഹ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന​വ​ര്‍ പ​രി​ക്കേ​ല്‍​ക്കാ​തെ ര​ക്ഷ​പ്പെട്ടു.

Read Also : ആ സംഭവത്തിന് ശേഷം ഇന്ത്യക്കാർക്ക് എന്നോട് വെറുപ്പ്; ഭീഷണി സന്ദേശങ്ങൾ ഇന്നും ലഭിക്കുന്നുവെന്ന് മാര്‍ട്ടിന്‍ ഗപ്റ്റില്‍

ഇ​ന്ന​ലെ വൈ​കു​ന്നേ​ര​മാ​ണ് സം​ഭ​വം. റോ​ഡുപ​ണി​ക്കാ​യി സാ​ധ​ന​ങ്ങ​ളു​മാ​യി എ​ത്തി​യ ജീ​പ്പ് മ​റ്റൊ​രു വാ​ഹ​ന​ത്തി​ന് സൈ​ഡ് കൊ​ടു​ക്കു​ന്ന​തി​നി​ടെ ഓ​ട​യി​ലേ​ക്ക് തെ​ന്നി​മാറി വൈ​ദ്യു​തി പോ​സ്റ്റി​ല്‍ ഇ​ടി​ച്ചു​നി​ല്‍​ക്കു​ക​യാ​യി​രു​ന്നു. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ല്‍ പോ​സ്റ്റ് വ​ട്ടം ഒ​ടി​ഞ്ഞ് വാ​ഹ​ന​ത്തി​ന് മു​ക​ളി​ലേ​ക്ക് ചെ​രി​ഞ്ഞു. വൈ​ദ്യു​തിലൈ​നു​ക​ള്‍ പൊ​ട്ടി റോ​ഡി​ലേ​ക്കാ​ണ് വീ​ണ​ത്. ഉ​ട​ന്‍​ ത​ന്നെ ലൈ​ന്‍ ഓ​ഫ് ചെ​യ്തു.

Read Also : സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസത്തില്‍ മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്

ലൈ​ന്‍ പൊ​ട്ടി​വീ​ണ​തി​നെ ​തു​ട​ര്‍​ന്ന്, മ​ണി​ക്കൂ​റു​ക​ളോ​ളം ഗ​താ​ഗ​ത ത​ട​സം നേ​രി​ട്ടു. പി​ന്നീ​ട് കെഎ​സ്​ഇബി ഉ​ദ്യോ​ഗ​സ്ഥ​രെ​ത്തി ലൈ​ന്‍ നീ​ക്കം ചെ​യ്താണ് ഗ​താ​ഗ​തം പു​നഃ​സ്ഥാ​പി​ച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button