ഗുരുവായൂർ: ജ്വല്ലറി മാനേജരായ മധ്യവയസ്കനെ ഗുരുവായൂരിലെ ലോഡ്ജിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കോട്ടയം കൊടുങ്ങൂർ സ്വദേശി പ്രസാദത്തിൽ രവീന്ദ്രൻ(55) ആണ് മരിച്ചത്.
Read Also : ‘അസുഖം ഗുരുതരമായി തോന്നുന്നില്ല’: സെന്തിൽ ബാലാജിയുടെ ഇടക്കാല ജാമ്യ ഹർജി തള്ളി സുപ്രീംകോടതി
ഇന്ന് പുലർച്ചെ ലോഡ്ജ് ജീവനക്കാരൻ മുറി കുറ്റിയിടാതെ ചാരിയ നിലയിൽ കണ്ടതിനെ തുടർന്ന് മുറി തുറന്ന് നോക്കിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. പൊൻകുന്നത്ത് പ്രവർത്തിക്കുന്ന ദൈവസഹായം ജ്വല്ലറിയിലെ മാനേജർ കം അക്കൗണ്ടന്റായി പ്രവർത്തിച്ചുവരികയായിരുന്നു ഇയാൾ. ഗുരുവായൂരിലെ ഇന്നർ റിംഗ് റോഡിൽ വ്യാപാരഭവന് സമീപത്തെ സ്വകാര്യ ലോഡ്ജിൽ കഴിഞ്ഞ രാത്രിയാണ് ഇയാൾ മുറിയെടുത്തത്.
Read Also : നാളെ ഞാൻ കല്യാണം കഴിച്ചാൽ അത് വേറെയാർക്കെങ്കിലും വേണ്ടിയാണെന്ന് പറയുമോ?: പ്രയാഗ മാർട്ടിൻ
ഗുരുവായൂർ ടെമ്പിൾ പൊലീസ് ലോഡ്ജിൽ എത്തി പരിശോധന നടത്തി. തുടർന്ന്, മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.
Post Your Comments