Latest NewsKeralaNews

കാപ്പാ നിയമലംഘനം: കുപ്രസിദ്ധ ഗുണ്ട അറസ്റ്റിൽ

കോട്ടയം: അതിരമ്പുഴയിൽ കാപ്പാ നിയമലംഘനത്തിന് കുപ്രസിദ്ധ ഗുണ്ട അറസ്റ്റിൽ. കോട്ടമുറി സ്വദേശി ആൽബിൻ കെ ബോബൻ ആണ് ഏറ്റുമാനൂർ പൊലീസിന്റെ പിടിയിലായത്.

ഏറ്റുമാനൂർ, മേലുകാവ്, മരങ്ങാട്ടുപള്ളി എന്നീ സ്റ്റേഷനുകളിലായി കൊലപാതക ശ്രമം, കവർച്ച, അടിപിടി തുടങ്ങി നിരവധി കേസുകളിലെ പ്രതിയായ ഇയാൾക്കെതിരെ ജില്ലാ പൊലീസ് മേധാവി കെ കാർത്തിക് സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കാപ്പാ നിയമപ്രകാരം ഒരു വർഷത്തേക്ക് ജില്ലയിൽ നിന്നും ഇയാളെ നാടുകടത്തിക്കൊണ്ട് ഉത്തരവാകുകയായിരുന്നു. എന്നാൽ, ഇയാൾ ഈ ഉത്തരവ് ലംഘിച്ച് ജില്ലയിലേക്ക് കടന്നതായി എസ്പിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഏറ്റുമാനൂർ പോലീസ് നടത്തിയ പരിശോധനയിലാണ് ഇയാളെ ഏറ്റുമാനൂരില്‍ നിന്നും പൊലീസ് പിടികൂടുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button