Latest NewsNewsLife StyleHealth & Fitness

ശരീരത്തിന്റെ ഈ ഭാ​ഗങ്ങളിലെ കൊഴുപ്പു കുറയ്ക്കാന്‍ ഐസ് തെറാപ്പി

ഐസ് തണുപ്പു നല്‍കാന്‍ മാത്രമുള്ള ഒരു വസ്തുവല്ല. വേദന കുറയ്ക്കാനും ശരീരം മരവിക്കാനുമെല്ലാം നമ്മള്‍ ഐസ് ഉപയോഗിക്കാറുണ്ട്. എന്നാല്‍, ഐസ് തെറാപ്പിയെന്ന ഒരു രീതിയുണ്ട്. ഇത് മൂലം വയറുള്‍പ്പെടെയുള്ള ശരീരഭാഗങ്ങളിലെ തടി കുറയ്ക്കാനും ശരീരത്തിന്റെ ഏതു ഭാഗത്തും അടിഞ്ഞുകൂടിയ കൊഴുപ്പ് കുറയ്ക്കാനും സാധിക്കും. ഈ രീതി ആദ്യമായി പരിക്ഷിച്ചത് 2000-ല്‍ മെക്സിക്കോയിലാണ്.

ശരീരത്തിലെ കൊഴുപ്പുള്ള ഭാഗങ്ങളില്‍ ഐസ് ഉപയോഗിച്ചു മസാജ് ചെയ്യുന്ന ലളിതമായ വ്യായാമ രീതിയാണ് ഐസ് തെറാപ്പി. ഇത്തരത്തില്‍ ചെയ്യുന്നത് വയര്‍, തുട, കയ്യ്, കാല്‍, നെഞ്ച്, നിതംബം തുടങ്ങിയ ശരീരത്തിന്റെ പല ഭാഗങ്ങളിലേയും കൊഴുപ്പു കുറയ്ക്കാന്‍ സഹായിക്കും.

Read Also : ലണ്ടൻ നഗരത്തിന്റെ ഇരട്ടി വലിപ്പം! ലോകത്തിലെ ഏറ്റവും വലിയ മഞ്ഞുമല ചലിക്കുന്നു, സഞ്ചാരപാത ഈ ദ്വീപിനെ ലക്ഷ്യമാക്കി

വയറു കുറയ്ക്കുന്നതിനായി ഐസ് ബാഗോ അല്ലെങ്കില്‍ ഐസിന്റെ ജെല്‍ പായ്ക്കോ ആണ് ഉപയോഗിക്കേണ്ടത്. ഇതുപയോഗിച്ച്‌ ഈ ഭാഗത്ത് മസാജ് ചെയ്യുന്നതുമൂലം 300 ശതമാനത്തോളം കൊഴുപ്പ് കുറയുമെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. പ്രസവശേഷം അയഞ്ഞുതൂങ്ങിയ വയറിന്റെ ചര്‍മം ഇറുക്കമുള്ളതാക്കാനും ഐസ് തെറാപ്പി വളരെ ഉത്തമമാണ്. അതുപോലെ, കണ്ണിനടിയിലെ വീര്‍പ്പു കുറയ്ക്കാനും ഐസ് തെറാപ്പിയ്ക്ക് സാധിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button