KeralaLatest NewsNews

മന്ത്രിമാര്‍ സഞ്ചരിക്കുന്ന ബസിലേയ്ക്ക് ചാവേര്‍ ഓടിക്കയറും നവകേരള സദസിൽ ബോംബ് വയ്ക്കും: ഭീഷണി കത്ത്

മന്ത്രിയുടെ ഓഫീസ് ഡിജിപിക്ക് നല്‍കിയ പരാതിയില്‍ കന്റോണ്‍മെന്റ് പൊലീസ് കേസെടുത്തു.

തിരുവനന്തപുരം: നവകേരള സദസ് പത്തു ദിവസങ്ങൾ പിന്നിടുകയാണ്. നാലു ജില്ലകളില്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കിയ ശേഷം മലപ്പുറം ജില്ലയിലാണ് ഇപ്പോൾ പര്യടനം നടത്തുന്നത്.  നവകേരള സദസിന്റെ വേദിയിലും മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിക്കുന്ന ബസിലും ബോംബ് വയ്ക്കുമെന്ന് ഭീഷണി. ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ ഓഫീസിലാണ് ഭീഷണി കത്ത് ലഭിച്ചത്.

read also: വീടിനുള്ളിൽ ഉപയോഗത്തിലിരുന്ന റഫ്രിജറേറ്റർ പൊട്ടിത്തെറിച്ച് സ്ഫോടനം: വീടിന്റെ മേൽക്കൂര തകർന്നു

മന്ത്രിയുടെ ഓഫീസ് ഡിജിപിക്ക് നല്‍കിയ പരാതിയില്‍ കന്റോണ്‍മെന്റ് പൊലീസ് കേസെടുത്തു. ഒരു പോസ്റ്റ്കാര്‍ഡിലാണ് സന്ദേശം ലഭിച്ചത്. മൂന്ന് സ്ഥലത്ത് ബോംബ് വയ്ക്കും എന്നാണ് ഭീഷണി. മന്ത്രിമാര്‍ സഞ്ചരിക്കുന്ന ബസിലേയ്ക്ക് ചാവേര്‍ ഓടിക്കയറുമെന്നും കത്തിലുണ്ടെന്നാണ് വിവരം. കത്ത് എവിടെ നിന്നാണ് പോസ്റ്റ് ചെയ്തതെന്ന കാര്യം വ്യക്തമായിട്ടില്ല. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button