Latest NewsKeralaNews

സ്റ്റാച്യു – ജനറൽ ആശുപത്രി റോഡ് നിർമ്മാണത്തിലെ മെല്ലെപ്പോക്ക്: മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു

തിരുവനന്തപുരം: സ്റ്റാച്യു – ജനറൽ ആശുപത്രി റോഡിൽ കഴിഞ്ഞ 10 ദിവസമായി ഇരുചക്ര വാഹന ഗതാഗതം പോലും തടസപ്പെടുത്തികൊണ്ടു നടക്കുന്ന റോഡ് നിർമ്മാണത്തിലെ മെല്ലെപ്പോക്കിനെതിരെ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു.

Read Also: കുസാറ്റിൽ സംഭവിച്ചത് നാടിനെയാകെ ഞെട്ടിക്കുന്ന ദുരന്തം: മികച്ച ചികിത്സാ സൗകര്യം ഉറപ്പാക്കാൻ നിർദ്ദേശിച്ച് മുഖ്യമന്ത്രി

ജില്ലാ കളക്ടർ, ചീഫ് എഞ്ചിനീയർ ( റോഡ്‌സ് ) പൊതുമരാമത്ത് വകുപ്പു സെക്രട്ടറി, കേരള റോഡ് ഫണ്ട് ബോർഡ് സിഇഒ എന്നിവർ 3 ആഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ആക്റ്റിങ് ചെയർപേഴ്‌സണും ജുഡീഷ്യൽ അംഗവുമായ കെ ബൈജൂനാഥ് ആവശ്യപ്പെട്ടു. കേസ് ഡിസംബർ 11 ന് പരിഗണിക്കും. കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ സ്റ്റാച്യു- ജനറൽ ആശുപത്രി റോഡിലെ വ്യാപാരികൾ സമർപ്പിച്ച പരാതിയിലാണ് നടപടി.

കുഴിച്ച റോഡ് വെള്ളക്കെട്ടായി. സ്ലാബ് ഇളക്കിയിട്ടത് കാരണം കാൽനട യാത്ര പോലും ദുസഹമാണ്. ജനറലാശുപത്രിയിലേക്കും കണ്ണാശുപത്രിയിലേക്കുമുള്ള റോഡിൽ രണ്ട് സ്‌കൂളുകളും പ്രവർത്തിക്കുന്നുണ്ടെന്ന് പരാതിയിൽ പറയുന്നു.

Read Also: ഏഷ്യയിലെ ഏറ്റവും ജനപ്രിയമായ ഈ രണ്ട് രാജ്യങ്ങളില്‍ പോകാന്‍ ചൈനക്കാര്‍ക്ക് ഭയം; യാത്രികരുടെ എണ്ണം കുത്തനെ കുറയുന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button