Latest NewsKeralaNews

റോബിന്‍ ബസ് നടത്തിപ്പുകാരന്‍ ഗിരീഷ് അറസ്റ്റില്‍

കൊച്ചി: റോബിന്‍ ബസ് നടത്തിപ്പുകാരന്‍ ഗിരീഷിനെ പൊലീസ് അറസ്റ്റ് ചെയ്തു. 2012 ലെ ചെക്ക് കേസുമായി ബന്ധപ്പെട്ടാണ് ഗിരീഷിനെ അറസ്റ്റ് ചെയ്തതെന്ന് പൊലീസ് അറിയിച്ചു. ഈരാറ്റുപേട്ടയിലെ വീട്ടില്‍ നിന്ന് പൊലീസ് ഇയാളെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. ഗിരീഷുമായി പൊലീസ് സംഘം എറണാകുളത്ത് എത്തി. മരട് പൊലീസ് സ്റ്റേഷനിലാണ് മറ്റ് നടപടികള്‍.

Read Also:ഇന്ത്യ ആ മുറിപ്പാട് ഒരിക്കലും മറക്കില്ല, മുംബൈ ഭീകരാക്രമണത്തിന്റെ 15-ാം വാര്‍ഷിക ദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി

2012ല്‍ ഗിരീഷ് ഒരു വാഹനം വാങ്ങിയതുമായി ബന്ധപ്പെട്ട ചെക്ക് കേസിലാണ് പൊലീസ് നടപടി. പ്രതികാര നടപടിയാണെന്ന് ഗിരീഷിന്റെ അഭിഭാഷകനും കുടുംബവും ആരോപിക്കുന്നു.

അതേസമയം, റോബിന്‍ ബസുടമയ്ക്ക് എതിരെ പരാതിയുമായി സഹോദരന്‍ ബേബി ഡിക്രൂസ് രംഗത്തു വന്നിരുന്നു. മുഖ്യമന്ത്രിക്കാണ് പരാതി നല്‍കിയത്. വര്‍ഷങ്ങളായി ഗിരീഷ് മാനസികമായി പീഡിപ്പിക്കുന്നുവെന്നും ബേബി ഡിക്രൂസ് പറയുന്നു.

സ്വത്ത് തര്‍ക്കവുമായി ബന്ധപ്പെട്ട് വീട്ടില്‍ എത്തി കുട്ടികളെ ഭീഷണിപ്പെടുത്തിയെന്നും  മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയില്‍ പറയുന്നുണ്ട്.

ഭീഷണിയും, ഉപദ്രവവും മൂലം ഒളിവില്‍ എന്ന പോലെയാണ് ജീവിക്കുന്നതെന്നും സഹോദരന്‍ വെളിപ്പെടുത്തി. പൊലീസില്‍ പരാതി നല്‍കിയെങ്കിലും നടപടി ഉണ്ടായില്ലെന്നും സഹോദരന്‍ പറയുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button