വിദ്യാര്‍ത്ഥികള്‍ മരിച്ച വാര്‍ത്തയറിഞ്ഞ് ഹൃദയം തകര്‍ന്നുപോയി: ഗായിക നിഖിത ഗാന്ധി

അവരുടെ കുടുംബത്തിന് വേണ്ടി പ്രാര്‍ത്ഥിക്കുന്നു

കൊച്ചി: കുസാറ്റില്‍ സംഗീത പരിപാടിക്ക് മുമ്പുണ്ടായ തിക്കിലും തിരക്കിലും പെട്ട് വിദ്യാര്‍ത്ഥികള്‍ മരിച്ച വാര്‍ത്തയറിഞ്ഞ് ഹൃദയം തകര്‍ന്നുപോയെന്ന് ഗായിക നിഖിത ഗാന്ധി. നിഖിതയുടെ സംഗീത പരിപാടിക്ക് മുന്‍പാണ് ഓര്‍ക്കാപ്പുറത്ത് അപ്രതീക്ഷിത ദുരന്തമുണ്ടായത്.

Read Also: യു​​വ​​തി തൂ​​ങ്ങി​​മ​​രി​​ച്ച സംഭവം: ഭ​​ർ​​തൃ​​വീ​​ട്ടി​​ൽ പാ​​ർ​​ക്ക് ചെ​​യ്തി​​രു​​ന്ന ടി​​പ്പ​​ർ ക​​ത്തിച്ചു

‘കൊച്ചിയില്‍ നടന്ന സംഭവത്തില്‍ എന്റെ ഹൃദയം തകര്‍ന്നുപോയി. ഞാന്‍ വേദിയിലേക്ക് പോകുന്നതിന് മുമ്പാണ് ഇത്തരമൊരു ദൗര്‍ഭാഗ്യകരമായ സംഭവം നടന്നത്. അഗാധമായ ദുഃഖം പ്രകടിപ്പിക്കാന്‍ വാക്കുകളില്ല. വിദ്യാര്‍ത്ഥികളുടെ കുടുംബങ്ങള്‍ക്കായി പ്രാര്‍ത്ഥിക്കുന്നു’- നിഖിത ഗാന്ധി ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ കുറിച്ചു. ‘ബുര്‍ജ് ഖലീഫ’, ‘ഖാഫിറാന’, ‘നജാ’ തുടങ്ങി നിരവധി ഹിറ്റ് പാട്ടുകള്‍ പാടിയ ഗായികയാണ് നിഖിത ഗാന്ധി. സല്‍മാന്‍ ഖാന്റെ ഏറ്റവും പുതിയ ചിത്രമായ ടൈഗര്‍ 3യിലെ പാട്ടുകളും ആലപിച്ചിട്ടുണ്ട്.

Share
Leave a Comment