തിരുവനന്തപുരം: രാജ്യത്തിന്റെ അവയവമാറ്റ ചരിത്രത്തിൽ ആദ്യമായി ഒരു ജില്ലാതല സർക്കാർ ആശുപത്രിയിൽ വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടന്നു. ഇന്ന് എറണാകുളം ജനറൽ ആശുപത്രിയിലാണ് ശസ്ത്രക്രിയ നടന്നത്. ആരോഗ്യ മന്ത്രി വീണാ ജോർജ് ഫേസ്ബുക്കിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
Read Also: പാക് തീവ്രവാദ സംഘടനയുമായി ബന്ധപ്പെട്ട് കോഴിക്കോട് ഉള്‍പ്പെടെ രാജ്യത്തെ നാലിടത്ത് എന്‍ഐഎ റെയ്ഡ്
അമ്മയാണ് മകന് വൃക്ക നൽകിയത്. ശസ്ത്രക്രിയ വിജയകരമാണ്. വൃക്ക നൽകിയ 50 വയസുള്ള അമ്മയും സ്വീകരിച്ച 28 വയസുള്ള മകനും സുഖമായിരിക്കുന്നു. രാജ്യത്തിന്റെ തന്നെ ആരോഗ്യ മേഖലയിലെ ഒരു ചരിത്ര സന്ദർഭമാണിത്. മുഴുവൻ ടീമംഗങ്ങളെയും അഭിനന്ദിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Read Also: ഐഫോണിനായി ഒരു ഫാസ്റ്റ് ചാർജർ തിരയുകയാണോ? ഈ ബെസ്റ്റ് അഡാപ്റ്ററുകളെ കുറിച്ച് അറിയൂ
Post Your Comments