ന്യൂഡല്‍ഹി: ഇന്ന് നവംബര്‍ 26, രാജ്യം ഭരണഘടനാ ദിനമായി ആചരിക്കുന്നു. ഇന്ത്യന്‍ ഭരണഘടനയ്ക്ക് അംഗീകാരം ലഭിച്ച ദിവസമാണ് ഭരണഘടനാ ദിനമായി ആചരിക്കുന്നത്. 1949 നവംബര്‍ 26 ഇന്ത്യന്‍ ഭരണഘടനാ അസംബ്ലി നമ്മുടെ ഭരണഘടന അംഗീകരിച്ചു. 2015 മുതല്‍, ഈ ദിവസം ഇന്ത്യയുടെ ഭരണഘടനാ ദിനമായി ആചരിച്ച് വരികയാണ്. ഈ ദിവസം സംവിധാന്‍ ദിവസ് എന്നും അറിയപ്പെടുന്നു. ഭരണഘടന അംഗീകരിച്ചതിന് രണ്ടു മാസത്തിന് ശേഷമാണ് അത് നിലവില്‍ വന്നത്. ഭരണഘടനയുടെ മുഴുവന്‍ ആശയങ്ങളും ഉള്‍ക്കൊള്ളുന്ന ആമുഖം വായിച്ചുകൊണ്ടാണ് ഓരോ ഭരണഘടനാ ദിനവും ആഘോഷിക്കാറുള്ളത്.
Read Also: ഹമാസിനെ കുറിച്ച് വിവരങ്ങള്‍ കൈമാറിയിരുന്ന രണ്ട് പലസ്തീന്‍കാരെ ഹമാസ് തീവ്രവാദികള്‍ കൊലപ്പെടുത്തി
‘ഇന്ത്യയിലെ ജനങ്ങളായ നാം’ എന്ന വാചകത്തോടെയാണ് ലോകത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ലിഖിത ഭരണഘടനയായ ഇന്ത്യന്‍ ഭരണഘടന ആരംഭിക്കുന്നത്. 1946 ഡിസംബര്‍ 9 മുതല്‍ 1949 നവംബര്‍ 26 വരെ പ്രവര്‍ത്തിച്ച കാബിനെറ്റ് മിഷന് പദ്ധതിയുടെ കീഴില്‍ രൂപവത്കരിച്ച ഭരണഘടനാ നിര്‍മ്മാണസഭയെയായിരുന്നു ഇന്ത്യന്‍ ഭരണഘടന രൂപവത്കരിക്കുന്നതിനുള്ള ചുമതല. ഇന്ത്യന്‍ ഭരണഘടന എന്ന ദൗത്യം പൂര്‍ത്തിയാക്കാന്‍ സഭയ്ക്ക് കൃത്യം രണ്ടു വര്‍ഷം പതിനൊന്ന് മാസം പതിനെട്ട് ദിവസം വേണ്ടി വന്നു. ഒടുവില്‍ 1949 നവംബര്‍ 26 ന് ഘടകസഭ ഡ്രാഫ്റ്റിംഗ് കമ്മിറ്റി രൂപവത്കരിച്ച ഭരണഘടന അംഗീകരിക്കുകയും 1950 ജനുവരി 26 മുതല്‍ ഇത് പ്രാബല്യത്തില്‍ വരുകയും ചെയ്തു. തുടര്‍ന്ന് എല്ലാ വര്‍ഷവും നവംബര്‍ 26 ഇന്ത്യയില്‍ ഭരണഘടനാ ദിനമായി ആഘോഷിക്കുന്നു. ഇത് ദേശീയ നിയമദിനം എന്നും അറിയപ്പെടുന്നു.
Post Your Comments