ThiruvananthapuramNattuvarthaLatest NewsKeralaNews

യു​വാ​വി​നെ ത​ട്ടി​ക്കൊണ്ടു പോ​യ കേ​സ്: പ്ര​തി​ക്ക് കൂ​ട്ടു​പ്ര​തി​കളുടെ മർദ്ദനം

ക​ഴ​ക്കൂ​ട്ടം സ്വ​ദേ​ശി ഹ​രി​കൃ​ഷ്ണ​നെ​യാ​ണ് സു​ഹൃ​ത്തു​ക്ക​ൾ ചേ​ർ​ന്ന് മ​ർ​ദി​ച്ച​ത്

മം​ഗ​ല​പു​രം: ക​ണി​യാ​പു​ര​ത്ത് യു​വാ​വി​നെ ത​ട്ടി​ക്കൊ​ണ്ടു പോ​യ കേ​സി​ലെ പ്ര​തി​യെ കൂ​ട്ടു​പ്ര​തി​ക​ൾ മ​ർ​ദ്ദി​ച്ചതായി പരാതി. ക​ഴ​ക്കൂ​ട്ടം സ്വ​ദേ​ശി ഹ​രി​കൃ​ഷ്ണ​നെ​യാ​ണ് സു​ഹൃ​ത്തു​ക്ക​ൾ ചേ​ർ​ന്ന് മ​ർ​ദി​ച്ച​ത്. മേ​നം​കു​ളം സ്വ​ദേ​ശി നി​ഖി​ൽ റോ​ബ​ർ​ട്ടി​നെ ത​ട്ടി​കൊ​ണ്ട് പോ​യി മ​ർ​ദി​ച്ച കേ​സി​ലെ പ്ര​തി​ക​ളാ​യ ക​ണി​യാ​പു​രം പാ​ച്ചി​റ ഷെ​ഫീ​ക്ക് മ​ൻ​സി​ലി​ൽ ഷെ​ഫീ​ഖ്(26), കോ​ട്ട​യം ഇ​ട​ക്കു​ള​ത് കോ​ണ​ക​ട​വി​ൽ വി​മ​ൽ(23), ക​ന്യാ​കു​മാ​രി രാ​മ​വ​ർ​മ്മ​ൻ​ച്ചി​റ നി​ര​പ്പു​കാ​ല പു​ത്ത​ൻ വീ​ട്ടി​ൽ അ​ശ്വി​ൻ(25) എ​ന്നി​വ​രാ​ണ് മ​ർ​ദി​ച്ച​ത്.

Read Also : ചൈനയിലെ നിഗൂഢമായ ന്യുമോണിയ: ആശുപത്രികളില്‍ തയ്യാറെടുപ്പ് നടത്താന്‍ സംസ്ഥാനങ്ങള്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കി കേന്ദ്രം

ഈ ​മാ​സം 21-നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. ഷെ​ഫീ​ക്കി​ന്റെ പാ​ച്ചി​റ​യി​ലെ വീ​ട്ടി​ലെ​ത്തി​യ ഹ​രി​കൃ​ഷ്ണ​നും പ്ര​തി​ക​ളും ചേ​ർ​ന്ന് ഒ​രു​മി​ച്ചി​രു​ന്ന് മ​ദ്യ​പി​ക്കു​ക​യും തു​ട​ർ​ന്ന്, വാ​ക്കു​ത​ർ​ക്കം ഉ​ണ്ടാ​യി. മൂ​ന്നു​പേ​രും ചേ​ർ​ന്ന് ഹ​രി​കൃ​ഷ്ണ​ന്റെ ര​ണ്ടു കൈ​ക​ൾ ത​ല്ലി ഒ​ടി​ക്കു​ക​യും ശ​രീ​രം മു​ഴു​വ​ൻ അ​ടി​ക്കു​ക​യും ചെ​യ്തു.

ഷെ​ഫീ​ഖ് പൊ​ലീ​സി​നെ ആ​ക്ര​മി​ച്ച കേ​സി​ലു​ൾ​പ്പെ​ടെ നി​ര​വ​ധി കേ​സി​ലെ പ്ര​തി​യാ​ണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button