മംഗലപുരം: കണിയാപുരത്ത് യുവാവിനെ തട്ടിക്കൊണ്ടു പോയ കേസിലെ പ്രതിയെ കൂട്ടുപ്രതികൾ മർദ്ദിച്ചതായി പരാതി. കഴക്കൂട്ടം സ്വദേശി ഹരികൃഷ്ണനെയാണ് സുഹൃത്തുക്കൾ ചേർന്ന് മർദിച്ചത്. മേനംകുളം സ്വദേശി നിഖിൽ റോബർട്ടിനെ തട്ടികൊണ്ട് പോയി മർദിച്ച കേസിലെ പ്രതികളായ കണിയാപുരം പാച്ചിറ ഷെഫീക്ക് മൻസിലിൽ ഷെഫീഖ്(26), കോട്ടയം ഇടക്കുളത് കോണകടവിൽ വിമൽ(23), കന്യാകുമാരി രാമവർമ്മൻച്ചിറ നിരപ്പുകാല പുത്തൻ വീട്ടിൽ അശ്വിൻ(25) എന്നിവരാണ് മർദിച്ചത്.
ഈ മാസം 21-നാണ് കേസിനാസ്പദമായ സംഭവം. ഷെഫീക്കിന്റെ പാച്ചിറയിലെ വീട്ടിലെത്തിയ ഹരികൃഷ്ണനും പ്രതികളും ചേർന്ന് ഒരുമിച്ചിരുന്ന് മദ്യപിക്കുകയും തുടർന്ന്, വാക്കുതർക്കം ഉണ്ടായി. മൂന്നുപേരും ചേർന്ന് ഹരികൃഷ്ണന്റെ രണ്ടു കൈകൾ തല്ലി ഒടിക്കുകയും ശരീരം മുഴുവൻ അടിക്കുകയും ചെയ്തു.
ഷെഫീഖ് പൊലീസിനെ ആക്രമിച്ച കേസിലുൾപ്പെടെ നിരവധി കേസിലെ പ്രതിയാണ്.
Post Your Comments