Latest NewsKeralaNews

അമ്മയ്ക്കും സഹോദരിക്കുമെതിരെ മക്കളുടെ പരാതി: അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ

കോഴിക്കോട്: അമ്മയും സഹോദരിയും ചേർന്ന് തങ്ങൾക്കെതിരെ അനാവശ്യമായി പരാതി നൽകി ഉപദ്രവിക്കുകയാണെന്ന മക്കളുടെ പരാതിയെക്കുറിച്ച് അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. പന്നിയൂർ പോലീസിനാണ് കമ്മീഷൻ ആക്റ്റിങ് ചെയർ പേഴ്‌സണും ജൂഡീഷ്യൽ അംഗവുമായ കെ ബൈജൂനാഥ് നിർദ്ദേശം നൽകിയത്. 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണം.

Read Also: കേന്ദ്രഫണ്ട് സംബന്ധിച്ച് കേരളത്തില്‍ നടക്കുന്നത് തെറ്റായ പ്രചാരണം,യഥാര്‍ത്ഥ വസ്തുത ജനങ്ങള്‍ അറിയണം: നിര്‍മല സീതാരാമന്‍

അമ്മയുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിൽ വാടക നൽകി ട്രസ്റ്റും ബിസിനസ്സ് സ്ഥാപനവും നടത്തുകയാണ് മക്കൾ. സഹോദരിയും അമ്മയും ചേർന്ന് തങ്ങൾക്കെതിരെ പന്നിയങ്കര പോലീസ് സ്റ്റേഷനിൽ പരാതി നൽകി. ജില്ലാ കോടതിയിൽ നിന്നും മുൻകൂർ ജാമ്യം നേടിയതായി മക്കൾ പരാതിയിൽ പറഞ്ഞ. ആർഡിഒയ്ക്കും പരാതി നൽകി. തങ്ങൾ നടത്തി വരുന്ന ചാരിറ്റബിൾ ട്രസ്റ്റിനെതിരെയുള്ള വ്യാപകമായി പരാതി നൽകുകയാണെന്ന് എം കെ രമേഷും എം കെ രാകേഷും സമർപ്പിച്ച പരാതിയിൽ പറയുന്നു.

Read Also: എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരുടെ പട്ടികയില്‍ 2011ന് ശേഷം ജനിച്ചവര്‍ ഉള്‍പ്പെടില്ല: സംസ്ഥാന ആരോഗ്യവകുപ്പ്‌

shortlink

Related Articles

Post Your Comments

Related Articles


Back to top button