തിരുവനന്തപുരം: നവകേരള യാത്രക്കിടെ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും ദേശീയ പതാകയെ അപമാനിച്ചെന്ന് ചുണ്ടിക്കാട്ടി ഡി.ജി.പിക്കും ട്രാൻസ്പോർട്ട് കമ്മീഷ്ണർക്കും പരാതി നൽകി യുവമോർച്ച. നവകേരള യാത്ര ബസിൽ ദേശീയ പകാക ഉപയോഗിച്ചിരിക്കുന്നത് ഫ്ലാഗ് കോഡ് പാലിക്കാതെയാണെന്നാണ് ആരോപണം.
ഇത് സംബന്ധിച്ച് യുവമോർച്ച സംസ്ഥാന അധ്യക്ഷൻ സിആർ പ്രഫൂൽ കൃഷ്ണനാണ് പരാതി നൽകിയത്. ദേശീയ പതാക വാഹനങ്ങളിൽ എങ്ങനെ ഉപയോഗിക്കണമെന്ന് ഫ്ലാഗ് കോഡിൽ പറയുന്നുണ്ട്. അതിൽ നിന്നും വ്യത്യസ്ഥമായി ദേശീയ പതാകയെ അപമാനിക്കുന്ന തരത്തിലാണ് നവകേരള സദസിലെ ഔദ്യോഗിക വാഹനത്തിൽ ദേശീയ പതാക സ്ഥാപിച്ചിരിക്കുന്നത് എന്നാണ് യുവമോർച്ചയുടെ പരാതിയിൽ പറയുന്നത്.
Post Your Comments