ബെംഗളൂരു: നരേന്ദ്ര മോദി സര്‍ക്കാരിന്റെ കീഴില്‍ തേജസ് വിമാനങ്ങള്‍ക്കായി 36,468 കോടി രൂപയുടെ ഓര്‍ഡര്‍ ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്സ് ലിമിറ്റഡിന് നല്‍കിയിട്ടുണ്ടെന്ന് റിപ്പോര്‍ട്ട്. 83 എല്‍സിഎ എംകെ 1 എ തേജസ് വിമാനങ്ങള്‍ക്കായാണ് ഓര്‍ഡര്‍ നല്‍കിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ എച്ച്.എ.എല്‍ സന്ദര്‍ശനത്തിന് പിന്നാലെയാണ് ഔദ്യോഗിക വൃത്തങ്ങള്‍ ഇക്കാര്യം അറിയിച്ചത്.
Read Also: മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി പ്രതിഷേധം: യൂത്ത് കോൺഗ്രസ് പ്രവർത്തകരെ അറസ്റ്റ് ചെയ്ത് പോലീസ്
ഈ തേജസ് വിമാനങ്ങളുടെ വിതരണം 2024 ഫെബ്രുവരിയോടെ ആരംഭിക്കും. തേജസ് യുദ്ധവിമാനങ്ങള്‍ ഉള്‍പ്പെടുന്ന ഇന്ത്യയുടെ പ്രതിരോധ തയ്യാറെടുപ്പിനും സ്വദേശിവല്‍ക്കരണത്തിനും സര്‍ക്കാര്‍ വലിയ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും ഔദ്യോഗിക വൃത്തങ്ങള്‍ പറഞ്ഞു.
വിമാനത്തിന്റെ ആദ്യ പതിപ്പ് 2016-ലാണ് ഇന്ത്യന്‍ വ്യോമസേനയില്‍ ഉള്‍പ്പെടുത്തിയത്. നിലവില്‍ രണ്ട് IAF സ്ക്വാഡ്രണുകള്‍ LCA തേജസിനൊപ്പം പൂര്‍ണ്ണമായി പ്രവര്‍ത്തനക്ഷമമാണ്. എല്‍സിഎ തേജസിന്റെ പരിഷ്കരിച്ചതും കൂടുതല്‍ ശക്തവുമായ പതിപ്പായ എല്‍സിഎ എംകെ 2 വികസിപ്പിക്കുന്നതിന് 9,000 കോടിയിലധികം രൂപ അനുവദിച്ചിട്ടുണ്ട്.
Post Your Comments