വിഴിഞ്ഞം: വിഷം കഴിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. വെങ്ങാനൂർ നെല്ലിവിള അമരിവിള ഷിബു ഭവനിൽ നെൽസന്റെ മകൻ ഷിബു(35) ആണ് മരിച്ചത്.
Read Also : ഹെലന് ഒഴുകിപ്പോകുന്നത് കണ്മുന്നില് കണ്ട നടുക്കം മാറാതെ നിവേദ്യ, രക്ഷിക്കാനാവാത്ത സങ്കടത്തില്‍ ബിജു
ഇക്കഴിഞ്ഞ 20-ന് വൈകുന്നേരം ആണ് സംഭവം. വിഷം കഴിച്ച് ഗുരുതരാവസ്ഥയിലായ ഷിബുവിനെ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്നലെ പുലർച്ചെയോടെ മരിക്കുകയായിരുന്നു.
വിഴിഞ്ഞം പൊലീസ് സ്ഥലത്തെത്തി മേൽ നടപടി സ്വീകരിച്ചു. തുടർന്ന്, മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറി.
Post Your Comments