ലോ ബഡ്ജറ്റ് സ്മാർട്ട്ഫോൺ ഇഷ്ടപ്പെടുന്നവർക്കായി കിടിലം ഫീച്ചറുകൾ അടങ്ങിയ പുതിയ സ്മാർട്ട്ഫോൺ പുറത്തിറക്കാനൊരുങ്ങി ഇൻഫിനിക്സ്. പ്രീമിയം ഡിസൈനിൽ ഒരുക്കിയ ഇൻഫിനിക്സ് സ്മാർട്ട് 8എച്ച്ഡി എന്ന ഹാൻഡ്സെറ്റാണ് കമ്പനി പുതുതായി പുറത്തിറക്കുന്നത്. നേരത്തെ വിപണിയിൽ അവതരിപ്പിച്ച ഇൻഫിനിക്സ് സ്മാർട്ട് 7 സീരീസിന്റെ പിൻഗാമിയായാണ് ഈ ലോ ബഡ്ജറ്റ് ഹാൻഡ്സെറ്റ് എത്തുന്നത്. നിലവിൽ, ഇൻഫിനിക്സ് സ്മാർട്ട് 8എച്ച്ഡിയുടെ ഔദ്യോഗിക ലോഞ്ച് തീയതി കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്. കൂടുതൽ വിവരങ്ങളും, മറ്റ് ഫീച്ചറുകളും പരിചയപ്പെടാം.
ഡിസംബർ എട്ടിനാണ് ഇൻഫിനിക്സ് സ്മാർട്ട് 8എച്ച്ഡി എന്ന ലോ ബഡ്ജറ്റ് സ്മാർട്ട്ഫോൺ കമ്പനി ആദ്യമായി വിപണിയിൽ എത്തിക്കുക. ലോഞ്ച് അടുത്ത മാസമാണെങ്കിലും, ഹാൻഡ്സെറ്റിനെ കുറിച്ചുള്ള ചുരുക്കം ചില വിവരങ്ങൾ കമ്പനി പുറത്തുവിട്ടിട്ടുണ്ട്. 6.6 ഇഞ്ച് എച്ച്ഡി സൺലൈറ്റ് റീഡബിൾ ഡിസ്പ്ലേയാണ് നൽകിയിരിക്കുന്നത്. 500 നിറ്റ്സ് പീക്ക് ബ്രൈറ്റ്നസും, 90 ഹെർട്സ് റിഫ്രഷ് റേറ്റും ലഭ്യമാണ്. സൈഡ് മൗണ്ട് ചെയ്ത ഫിംഗർപ്രിന്റ് സെൻസറിനുള്ള സംവിധാനവും ഈ ഫോണിലുണ്ട്. 4 ജിബി റാം പ്ലസ് 128 ജിബി ഇന്റേർണൽ സ്റ്റോറേജ് ഓപ്ഷനിലാണ് വാങ്ങാൻ സാധിക്കുക. ഇൻഫിനിക്സ് സ്മാർട്ട് 8എച്ച്ഡി സ്മാർട്ട്ഫോണുകൾക്ക് 7000 രൂപ വരെ വില പ്രതീക്ഷിക്കാവുന്നതാണ്. ക്രിസ്റ്റൽ ഗ്രീൻ, ഷൈനി ഗോൾഡ്, ടിംബർ ബ്ലാക്ക്, ഗാലക്സി വൈറ്റ് എന്നിങ്ങനെ 4 കളർ ഓപ്ഷനുകളിൽ ലഭ്യമാകും.
Post Your Comments