KollamLatest NewsKeralaNattuvarthaNews

വ്യ​ക്തി വൈ​രാ​ഗ്യ​ത്തെ തു​ട​ർ​ന്ന് വ​യോ​ധി​ക​നെ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തി: പ്രതി പിടിയിൽ

ത​ഴ​വ, തെ​ക്കും​മു​റി പാ​ക്ക​ര​ൻ ഉ​ണ്ണി എ​ന്ന പ്ര​ദീ​പ്(32) ആ​ണ് അറസ്റ്റിലായത്

കൊല്ലം: വ്യ​ക്തി വൈ​രാ​ഗ്യ​ത്തെ തു​ട​ർ​ന്ന് വ​യോ​ധി​ക​നെ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തി​യ പ്ര​തി അ​റ​സ്റ്റി​ലാ​യി. ത​ഴ​വ, തെ​ക്കും​മു​റി പാ​ക്ക​ര​ൻ ഉ​ണ്ണി എ​ന്ന പ്ര​ദീ​പ്(32) ആ​ണ് അറസ്റ്റിലായത്. ക​രു​നാ​ഗ​പ്പ​ള്ളി പൊ​ലീ​സാണ് പി​ടി​കൂടി​യ​ത്.

കഴിഞ്ഞദിവസമാണ് സം​ഭ​വം. ത​ഴ​വ തെ​ക്കും​മു​റി ത​ട്ട​ക്കാ​ട്ടു കി​ഴ​ക്കേ​ത്ത​റ​യി​ൽ തു​ള​സീ​ധ​ര​ൻ(65) നാ​ണ് കു​ത്തേ​റ്റ​ത്. വ്യ​ക്തി വൈ​രാ​ഗ്യ​ത്തെ തു​ട​ർ​ന്ന് തു​ള​സീ​ധ​ര​ന്‍റെ വീ​ട്ടി​ൽ എ​ത്തി​യ പ്ര​തി തു​ള​സീ​ധ​ര​നെ സ​മീ​പ​ത്തേ​ക്ക് വി​ളി​ച്ച് വ​രു​ത്തി അ​ര​യി​ൽ ഒ​ളി​പ്പി​ച്ച ക​ത്തി ഉ​പ​യോ​ഗി​ച്ച് കു​ത്തി പ​രി​ക്കേ​ൽ​പ്പി​ക്കു​ക​യാ​യി​രു​ന്നു. മാ​ര​ക​മാ​യി പ​രി​ക്കേ​റ്റ ഇ​യാ​ളെ ക​രു​നാ​ഗ​പ്പ​ള്ളി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലും തു​ട​ർ​ന്ന്, മേ​വ​റ​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

Read Also : ഹലാൽ ഭക്ഷണ വിൽപ്പനക്കാരനെ തീവ്രവാദി എന്ന് വിളിച്ചു: ഒബാമയുടെ മുന്‍ സുരക്ഷ ഉപദേഷ്ടാവ് അറസ്റ്റില്‍

സംഭവം അ​റി​ഞ്ഞ് സം​ഭ​വ സ്ഥ​ല​ത്തെ​ത്തി​യ ക​രു​നാ​ഗ​പ്പ​ള്ളി പൊ​ലീ​സ് പ്ര​തി​യാ​യ പ്ര​ദീ​പി​നെ ഉ​ട​ൻ അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു. ഇ​യാ​ൾ മുമ്പും നി​ര​വ​ധി കേ​സു​ക​ളി​ൽ പ്ര​തി​യാ​ണ്. ക​രു​നാ​ഗ​പ്പ​ള്ളി എസി​പി വി.​എ​സ് പ്ര​ദീ​പ് കു​മാ​റി​ന്‍റെ നി​ർ​ദ്ദേ​ശ​പ്ര​കാ​രം ക​രു​നാ​ഗ​പ്പ​ള്ളി ഇ​ൻ​സ്പെ​ക്ട​ർ ബി​ജു വി ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ എ​സ്ഐ മാ​രാ​യ ഷ​മീ​ർ, ഷാ​ജി​മോ​ൻ, സ​ന്തോ​ഷ്, എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button