ബാലുശേരി: കുടുംബത്തിനൊപ്പം ക്ഷേത്ര ദർശനത്തിന് പോയ അസിസ്റ്റൻ്റ് കമ്മീഷണര്‍ക്ക് നേരെ ലഹരി മാഫിയ സംഘത്തിന്റെ ആക്രമണം. ടിഎം ശ്രീനിവാസനാണ് മർദനമേറ്റത്. ബാലുശേരിയിൽ വച്ചായിരുന്നു ആക്രമണം.
പരിക്കേറ്റ ടിഎം ശ്രീനിവാസനെ ബാലുശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എക്സൈസ് വിമുക്തി പോഗ്രാം അസിസ്റ്റന്റ് കമ്മിഷണറാണ് ഇദ്ദേഹം. എക്സൈസ് ഉദ്യോഗസ്ഥനാണ് താനെന്ന് പറഞ്ഞതിന് പിന്നാലെയായിരുന്നു ആക്രമണമെന്ന് ടിഎം ശ്രീനിവാസൻ പറഞ്ഞു.
Post Your Comments