സുല്‍ത്താന്‍ ബത്തേരി: മുൻ മന്ത്രി കെ കെ ശൈലജയ്ക്കെതിരായ പരാർമശം വിവാദമായതിൽ മാധ്യമങ്ങളെ കുറ്റപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയൻ. തന്‍റെ പ്രസംഗം കൊണ്ട് പരിപാടി വൈകിയിട്ടില്ല എന്ന ശൈലജയുടെ വിശദീകരണത്തിന് പിന്നാലെയായിരുന്നു പിണറായിയുടെ ആക്ഷേപം. മട്ടന്നൂര്‍ മണ്ഡലത്തിൽ വെച്ച് സംസാരിച്ചപ്പോൾ കെ കെ ശൈലജ പ്രസംഗം നീട്ടിക്കൊണ്ട് പോയതിനാൽ താൻ കൂടുതൽ സംസാരിക്കുന്നില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞത് വിവാദമായിരുന്നു.
മുഖ്യമന്ത്രി അതൃപ്തി പരസ്യമാക്കിയതോടെ, വിശദീകരണവുമായി ശൈലജ രംഗത്ത് വന്നിരുന്നു. താൻ പ്രസംഗം നീട്ടിയിട്ടില്ല, 15 മിനിറ്റ് മാത്രമാണ് പ്രസംഗിച്ചത്. തന്‍റെ പ്രസംഗം കാരണം പരിപാടി വൈകയിട്ടില്ല എന്നായിരുന്നു മുൻ മന്ത്രി നൽകിയ വിശദീകരണം. ഇതിന് പിന്നാലെയാണ് വിവാദത്തിന്‍റെ ഉത്തരവാദിത്തം മുഖ്യമന്ത്രി മാധ്യമങ്ങൾക്ക് മേൽ ചാർത്തിയത്.
21പേരാണ് നവകേരള സദസ്സിൽ ഉള്ളതെങ്കിലും 3പേര് സംസാരിക്കുകയെന്ന ക്രമമാണുള്ളത്. ആ ക്രമീകരണതിന് മട്ടന്നൂരിൽ കുറവ് വന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇവിടത്തെ ജനങ്ങളെ നിരന്തരം കാണുന്ന അധ്യക്ഷയ്ക്ക് കൂടുതൽ സംസാരിക്കണമെന്ന് തോന്നിപ്പോയി. ആ സമയം കൂടുതലായിപ്പോയി. അതുകൊണ്ട് ഇനിയുള്ള സമയം ചുരുക്കുകയാണെന്നും മുഖ്യമന്ത്രി പ്രസംഗിച്ചു. ഈ സംഭവത്തിന് പിന്നാലെ മുഖ്യമന്ത്രി ശൈലജയ്ക്കെതിരെ നടത്തിയ പരാമർശം യാദൃശ്ചികമല്ലെന്നാണ് പാർട്ടിയിലെ വിലിയിരുത്തൽ.
Post Your Comments