KeralaLatest NewsNews

എയർ ഇന്ത്യ എക്സ്പ്രസിന്‍റെ ‘ക്രിസ്മസ് കംസ് എർലി’ സെയിൽ; ആഭ്യന്തര,അന്തർദ്ദേശീയ വിമാനടിക്കറ്റുകള്‍ക്ക് 30 ശതമാനം വരെ ഇളവ്

കൊച്ചി: എയർ ഇന്ത്യ എക്സ്പ്രസ് ആഭ്യന്തര, അന്തർദ്ദേശീയ വിമാനടിക്കറ്റുകള്‍ക്ക് 30 ശതമാനം വരെ ഇളവ് ലഭ്യമാക്കുന്ന ‘ക്രിസ്മസ് കംസ് എർലി’ സെയിൽ പ്രഖ്യാപിച്ചു. 2023 ഡിസംബർ 2 മുതൽ 2024 മെയ് 30 വരെ നടത്തുന്ന യാത്രകള്‍ക്കായി 2023 നവംബർ 30 വരെ നടത്തുന്ന ബുക്കിംഗുകള്‍ക്കാണ് ഓഫർ ബാധകമാവുക. കൂടാതെ എയർലൈനിന്‍റെ മൊബൈൽ ആപ്പിലും വെബ്‌സൈറ്റായ airindiaexpress.com-ലും ലോഗിൻ ചെയ്‌ത് ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്ക് സൗജന്യ എക്‌സ്‌പ്രസ് എഹെഡ് സേവനങ്ങളും സീറോ കൺവീനിയൻസ് ഫീ സൗകര്യവും അധികമായി ലഭിക്കും.

ബെംഗളൂരുവിൽ നിന്ന് കൊച്ചി, കണ്ണൂർ, തിരുവനന്തപുരം, മംഗലാപുരം, തിരുച്ചിറപ്പള്ളി എന്നിവിടങ്ങളിലേക്കും ചെന്നൈ-തിരുവനന്തപുരം, കണ്ണൂർ-തിരുവനന്തപുരം തുടങ്ങിയ റൂട്ടുകളിലും എയർ ഇന്ത്യ എക്സ്പ്രസ് മികച്ച നിരക്കാണ് ലഭ്യമാക്കിയിരിക്കുന്നത്. ഹൈദരാബാദിനെ കൊച്ചി, ലഖ്നൗ, അമൃത്‌സർ എന്നിവയുമായി ബന്ധിപ്പിക്കുന്ന പുതിയ റൂട്ടുകളും എയർലൈൻ അടുത്തിടെ ആരംഭിച്ചിരുന്നു.

ടാറ്റ ന്യൂപാസ് റിവാർഡ്സ് പ്രോഗ്രാമിലെ അംഗങ്ങൾക്ക് ഭക്ഷണം, സീറ്റുകൾ, ബാഗേജുകൾ, മാറ്റം, റദ്ദാക്കൽ ഫീസ് ഇളവുകൾ എന്നിവ പോലുള്ള എക്സ്ക്ലൂസീവ് മെമ്പർ ആനുകൂല്യങ്ങൾക്ക് പുറമേ 8 ശതമാനം വരെ ന്യൂകോയിൻസും ലഭിക്കും. ലോയൽറ്റി അംഗങ്ങൾക്ക് പുറമേ, വിദ്യാർത്ഥികൾ, മുതിർന്ന പൗരന്മാർ, ചെറുകിട ഇടത്തരം സംരംഭങ്ങൾ, ആശ്രിതർ, സായുധ സേനാംഗങ്ങൾ എന്നിവർക്കും airindiaexpress.com-ൽ പ്രത്യേക നിരക്കുകൾ ലഭിക്കും.

29 ബോയിംഗ് 737, 28 എയർബസ് എ320 എന്നിവയുൾപ്പെടെ 57 വിമാനങ്ങളുള്ള എയർ ഇന്ത്യ എക്സ്പ്രസ് 30 ആഭ്യന്തര, 14 അന്താരാഷ്ട്ര ലക്ഷ്യ സ്ഥാനങ്ങളിലേക്കായി പ്രതിദിനം 300 ലധികം വിമാനസർവീസുകള്‍ നടത്തുന്നുണ്ട്. എയർ ഇന്ത്യ എക്സ്പ്രസ് അടുത്തിടെ നവീകരിച്ച ബ്രാൻഡ് ഐഡന്‍റിറ്റി അനാവരണം ചെയ്തിരുന്നു. വൈവിധ്യമാർന്ന ഗൊർമേർ ഭക്ഷണം, സുഖപ്രദമായ ഇരിപ്പിടങ്ങൾ, എയർഫ്ലിക്സ് ഇൻ-ഫ്ലൈറ്റ് എക്സ്പീരിയൻസ് ഹബ്, എക്സ്ക്ലൂസീവ് ലോയൽറ്റി ആനുകൂല്യങ്ങള്‍ എന്നിവ എയർലൈൻ വാഗ്ദാനം ചെയ്യുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button