ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ സീൽക്യാര തുരങ്കത്തില്‍ കുടുങ്ങി കിടക്കുന്ന 41 തൊഴിലാളികളുടെ രക്ഷാ പ്രവര്‍ത്തനങ്ങള്‍ അവസാന മണിക്കൂറിലേക്ക്. അടുത്ത മണിക്കൂറില്‍ തന്നെ ശുഭ വാര്‍ത്ത പ്രതീക്ഷിക്കാം എന്നാണ് അധികൃതര്‍ അറിയിക്കുന്നത്.
10 മീറ്ററോളം പൈപ്പ് സ്ഥാപിക്കുന്ന ജോലികൾ പുരോഗമിക്കുകയാണ്. സ്റ്റീൽ പാളികൾ മുറിച്ചുമാറ്റാനുള്ള രക്ഷാദൗത്യ സംഘത്തിന്റെ ശ്രമം തുടരുകയാണ്.
ബുധനാഴ്ച രാത്രി ദൗത്യം വിജയത്തിനരികെ എത്താറായെങ്കിലും സ്റ്റീൽ റോഡിൽ ഡ്രില്ലർ ഇടിച്ചുനിന്നതിനെ തുടർന്ന് ഓഗർ മെഷീന്റെ ബ്ലേഡ് തകാരാറിലായി. ഇതേതുടർന്ന് ദൗത്യം വീണ്ടും മണിക്കൂറുകൾ വൈകി. തടസ്സമുള്ള ഇരുമ്പുഭാഗം എൻഡിആർഎഫ് മുറിച്ചു നീക്കുന്നുണ്ട്. ഇതിനുശേഷം പൈപ്പ് ഇടുന്നത് തുടരും. കുടുങ്ങിക്കിടക്കുന്നവരുള്ള ഇടത്തേക്ക് എത്താൻ ഇനി പത്ത് മീറ്ററോളം പൈപ്പ് മാത്രമാണ് ഇനി ഇടാനുള്ളതെന്ന് ട്രഞ്ച്‍ലസ് മെഷീൻ വിദഗ്ധൻ കൃഷ്ണൻ ഷൺമുഖൻ ഇന്നലെ അറിയിച്ചിരുന്നു.
രക്ഷപ്പെടുത്തുന്ന തൊഴിലാളികൾക്കായി 41 കിടക്കകളുള്ള ആശുപത്രി സജ്ജമാക്കിയിട്ടുണ്ട്. ഉത്തരകാശിയിൽ ടണലിനടുത്തുള്ള ചിന്യാലിസൗറിലാണ് ആശുപത്രി സജ്ജീകരിച്ചത്. വൈദ്യപരിശോധന ഇവിടെ പൂർത്തിയാക്കുമെന്ന് അധികൃതർ അറിയിച്ചു.
Post Your Comments