Latest NewsKeralaNews

വീട്ടുജോലിക്കെത്തി വയോധികന് ചായയിൽ മയക്കു മരുന്ന് കലക്കി നൽകി പണം തട്ടി: തമിഴ്‌നാട് സ്വദേശിനി അറസ്റ്റിൽ

കൊച്ചി: വീട്ടുജോലിക്കെത്തി വയോധികന് ചായയിൽ മയക്കു മരുന്ന് കലക്കി നൽകി പണം തട്ടിയ തമിഴ്നാട് സ്വദേശിനി അറസ്റ്റിൽ. വൈറ്റില ജനത റോഡിൽ 79 കാരന് ചായയിൽ മയക്കുമരുന്ന് കലക്കി നൽകി ബോധരഹിതയാക്കിയ ശേഷം പണം തട്ടിയ യുവതിയാണ് പിടിയിലായത്. ഭുവനേശ്വരി എന്ന സ്ത്രീയാണ് അറസ്റ്റിലായത്. വൈറ്റില സ്വദേശി ശശിധരൻ എന്നയാൾക്കാണ് ഇവർ ചായയിൽ മയക്കു മരുന്ന് കലക്കി നൽകിയ ശേഷം ബോധരഹിതനാക്കി 16000 രൂപ കവർന്നത്.

Read Also: സിനിമയില്‍ ഇനി വില്ലന്‍ വേഷങ്ങള്‍ ചെയ്യില്ല: വെളിപ്പെടുത്തലുമായി വിജയ് സേതുപതി

ശശിധരന്റെ മകൾ നൽകിയ പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. ചായയിൽ കലക്കിയ മയക്കുമരുന്നിന്റെ ബാക്കി ഇവർ താമസിക്കുന്ന വീട്ടിൽ നിന്നും പോലിസ് കണ്ടെത്തി. ശശിധരന്റെ വീട്ടിൽ വീട്ടുജോലിക്ക് നിന്നപ്പോഴാണ് പ്രതി ഭുവനേശ്വരി ഇത്തരത്തിൽ ചായയിൽ മായക്കുമരുന്ന് നൽകി ബോധരഹിതനാക്കിയത്. എറണാകുളം അസിസ്റ്റന്റ് പോലീസ് കമ്മീഷണർ രാജ്കുമാറിന്റെ നിർദ്ദേശപ്രകാരം രൂപികരിച്ച അന്വേഷണസംഘത്തിൽ മരട് സ്റ്റേഷൻ എസ് ഐ സെബാസ്റ്റ്യൻ പി ചാക്കോ, എഎസ്‌ഐ രജിമോൻ എൻ എസ്, സിപിഒമാരായ രതീഷ് കെ ബി, രശ്മി രാജേന്ദ്രൻ, ശാന്തിനി പി എസ് എന്നിവരുമുണ്ടായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Read Also: കരിപ്പൂര്‍ കേന്ദ്രീകരിച്ച് സ്വര്‍ണ കടത്ത് വര്‍ദ്ധിക്കുന്നു, പിടികൂടുന്നത് കോടികളുടെ സ്വര്‍ണം

shortlink

Related Articles

Post Your Comments

Related Articles


Back to top button