കണ്ണൂര്‍: നവകേരള സദസില്‍ ഇതുവരെ ലഭിച്ചത് 5,40,725 പരാതികളാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന് വ്യക്തമാക്കിയിരുന്നു. കാസർഗോഡ് ആരംഭിച്ച നവകേരള സദസ്സിന്റെ തുടക്കത്തിൽ ഒരു നിയോജക മണ്ഡലത്തിൽ നിന്ന് മാത്രമായി ലഭിച്ച പരാതികൾ കുമിഞ്ഞ്കൂടി കിടക്കുന്നതിന്റെ ചിത്രം കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇത് ചൂണ്ടിക്കാട്ടി രണ്ടാം പിണറായി സർക്കാരിനെ വിമർശിക്കുകയാണ് എഴുത്തുകാരി അഞ്ജു പാർവതി പ്രഭീഷ്. ഇത്രയധികം പരാതികൾ അഥവാ ആവലാതികൾ ജനങ്ങൾക്ക് ബോധിപ്പിക്കാൻ ഉണ്ടെങ്കിൽ അതിനർത്ഥം ‘എൽ.ഡി.എഫ് വന്നു, എല്ലാം ആപ്പിലാക്കി’ എന്നല്ലേ എന്ന് അഞ്ജു ചോദിക്കുന്നു.
അതേസമയം, 5,40,725 പരാതികളിൽ 99 ശതമാനവും പരിഹരിച്ചുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. ബാക്കിയുള്ള 4,197 പരാതികളിലുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. അവയും സമയബന്ധിതമായി പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു. നവകേരള സദസിന് മുന്‍പ് നടന്ന ‘കരുതലും കൈത്താങ്ങും’ താലൂക്കുതല അദാലത്തുകളിലും ജനങ്ങളുടെ വിവിധ വിഷയങ്ങളിലുള്ള പരാതികളിലും വേഗത്തിലുള്ള പരിഹാരം ഉണ്ടായിട്ടുണ്ട്. അദാലത്തുകളില്‍ 76,551 പരാതികളാണ് ആകെ ലഭിച്ചത്. അതില്‍ 69,413 പരാതികളിലും തീര്‍പ്പുണ്ടായി. ബാക്കിയുള്ള 7,138 പരാതികള്‍ പരിശോധനയിലാണ്.
അഞ്ജു പാർവതിയുടെ ഫേസ്ബുക്ക് പോസ്റ്റ്:
നവകേരളത്തിലെ പരാതിപ്പെട്ടി ബോക്സ് നമ്പർ 1. അതായത് കേരളത്തിലെ ഒരു നിയോജക മണ്ഡലത്തിൽ നിന്ന് മാത്രം കിട്ടിയ പരാതികളാണ് ഇങ്ങനെ കെട്ട് കെട്ടായി കിടക്കുന്നത്. ഇനി 139 നിയോജക മണ്ഡലങ്ങൾ ബാക്കിയുണ്ട്. അപ്പോൾ പരാതി കെട്ടുകൾ കുമിഞ്ഞു കൂടി നമ്മൾ സൃഷ്ടിക്കും ഒരു നവ കേരളം ??
ഇത്രയധികം പരാതികൾ അഥവാ ആവലാതികൾ ജനങ്ങൾക്ക് ബോധിപ്പിക്കാൻ ഉണ്ടെങ്കിൽ അതിനർത്ഥം LDF വന്നു എല്ലാം ആപ്പിലാക്കി എന്നല്ലേ??? എന്നാലും ക്യാപ്സ്യൂൾ ഉത്പാദന ഫാക്ടറികൾ നിർമ്മാണ മേഖലയിൽ ഉഷാറിലാണ്.
ചില സാമ്പിളുകൾ!!!
ഈ പരാതികൾ പരിഹരിക്കാനാണ് അടുത്ത തവണയും ഈ സർക്കാർ തന്നെ വരണമെന്നു പറയുന്നത് ???
ഇത്രയധികം പരാതികൾ സ്വീകരിക്കാനുള്ള സന്നദ്ധത ഇടത് സർക്കാരിന് മാത്രം സ്വന്തം ???
ഇതൊന്നും പരാതികൾ അല്ല സർക്കാരിന് ജനങ്ങൾ നല്കുന്ന അഭിനന്ദനങ്ങൾ ആണ്
Post Your Comments