Latest NewsKeralaNews

വോട്ടർ പട്ടിക: അന്തിമ പട്ടിക ഉടൻ, അംഗീകൃത രാഷ്ട്രീയ പാർട്ടികൾക്ക് സൂക്ഷ്മ പരിശോധന നടത്താൻ അവസരം

പ്രത്യേക സംക്ഷിപ്ത വോട്ടർ പട്ടിക പുതുക്കലിന്റെ ഭാഗമായാണ് സൂക്ഷ്മ പരിശോധന നടത്താൻ അവസരം നൽകിയിരിക്കുന്നത്

തിരുവനന്തപുരം: വോട്ടർ പട്ടിക സൂക്ഷ്മ പരിശോധന നടത്താൻ അവസരം. തെരഞ്ഞെടുപ്പ് കമ്മീഷൻ ഒക്ടോബർ 27ന് പ്രസിദ്ധീകരിച്ച വോട്ടർ പട്ടികയാണ് സൂക്ഷ്മ പരിശോധന നടത്താൻ സാധിക്കുക. അംഗീകൃത രാഷ്ട്രീയ പാർട്ടികൾക്ക് സൂക്ഷ്മ പരിശോധന നടത്താവുന്നതാണ്. ഇതിനായി വോട്ടർ പട്ടിക അതത് താലൂക്ക് ഓഫീസുകളിൽ നിന്ന് കൈപ്പറ്റാനാകും. പ്രത്യേക സംക്ഷിപ്ത വോട്ടർ പട്ടിക പുതുക്കലിന്റെ ഭാഗമായാണ് സൂക്ഷ്മ പരിശോധന നടത്താൻ അവസരം നൽകിയിരിക്കുന്നത്.

നവംബർ 24, 25, ഡിസംബർ 2, 3 തീയതികൾ പ്രത്യേക പ്രചരണ ദിനങ്ങളായിരിക്കുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ അറിയിച്ചിട്ടുണ്ട്. അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിക്കുന്നതുമായി ബന്ധപ്പെട്ട്, അംഗീകൃത രാഷ്ട്രീയ പാർട്ടികളുമായി നവംബർ 23 വ്യാഴാഴ്ച 11:30-ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ നിയമസഭാ സമുച്ചയത്തിലെ ചേംബറിൽ ആലോചനാ യോഗം ചേരുന്നതാണ്. വോട്ടർ പട്ടികയിൽ പുതുതായി പേര് ചേർക്കുന്നതിനും, തിരുത്തലുകൾ വരുത്തുന്നതിനും നേരത്തെ തിരഞ്ഞെടുപ്പ് കമ്മീഷൻ അവസരം നൽകിയിരുന്നു.

Also Read: ബന്ദികളെയെല്ലാം മോചിപ്പിക്കുമെന്നാണ് പ്രതീക്ഷ: ഇസ്രായേലി ബന്ദികളെ വിട്ടയച്ചതിനെ സ്വാഗതം ചെയ്യുന്നുവെന്ന് പ്രധാനമന്ത്രി

shortlink

Related Articles

Post Your Comments

Related Articles


Back to top button