Latest NewsNewsIndia

പഞ്ചാബിലെ വിവിധ ഇടങ്ങളില്‍ എന്‍ഐഎ റെയ്ഡ്

ന്യൂഡല്‍ഹി: പഞ്ചാബിലെ വിവിധ സ്ഥലങ്ങളില്‍ എന്‍ഐഎയുടെ റെയ്ഡ്.
പഞ്ചാബ് പോലീസുമായി സഹകരിച്ചാണ് ദേശീയ അന്വേഷണ ഏജന്‍സി റെയ്ഡ് നടത്തിയത്. നിരോധിത ഭീകര സംഘടനയുമായി പഞ്ചാബിലെ വിവിധ പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ക്ക് ബന്ധമുണ്ടെന്ന് രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് എന്‍ഐഎയുടെ പരിശോധനയെന്നാണ് പുറത്തുവന്നിരിക്കുന്ന റിപ്പോര്‍ട്ട്. ഗുര്‍പത്വന്ത് സിംഗ് പന്നുവിനെതിരെ എന്‍ഐഎ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് പഞ്ചാബില്‍ റെയ്ഡ് നടക്കുന്നത്. 2019 ലാണ് എസ്എഫ്ജെയെ കേന്ദ്ര സര്‍ക്കാര്‍ നിരോധിത ഭീകരവാദ സംഘടനയായി പ്രഖ്യാപിച്ചത്.

Read Also: പഞ്ചാബിലെ വിവിധ ഇടങ്ങളില്‍ എന്‍ഐഎ റെയ്ഡ്

എയര്‍ ഇന്ത്യ വിമാനങ്ങള്‍ക്ക് ഭീഷണി ഉയര്‍ത്തിയ സംഭവത്തിലാണ് ഖാലിസ്ഥാന്‍ ഭീകരന്‍ ഗുര്‍പത്വന്ത് സിംഗ് പന്നുവിനെതിരെ എന്‍ഐഎ കേസ് രജിസ്റ്റര്‍ ചെയ്തത്. നവംബര്‍ 19ന് എയര്‍ ഇന്ത്യ വിമാനങ്ങള്‍ പറക്കാന്‍ അനുവദിക്കില്ലെന്നും ജീവന് ആപത്തുണ്ടായേക്കുമെന്നതിനാല്‍ സിഖുകാര്‍ അന്ന് വിമാനയാത്ര ചെയ്യരുതെന്നുമായിരുന്നു ഭീഷണി.

shortlink

Related Articles

Post Your Comments

Related Articles


Back to top button