Latest NewsKeralaNews

9 ജില്ലകളിലെ സ്‌കൂളുകൾക്ക് നാളെ അവധി

തിരുവനന്തപുരം: നാളെ സംസ്ഥാനത്തെ 9 ജില്ലകളിലെ സ്‌കൂളുകൾക്ക് അവധി. സംസ്ഥാനത്ത് അദ്ധ്യാപകർക്കുള്ള ക്ലസ്റ്റർ പരിശീലനം നടക്കുന്ന ജില്ലകളിലെ 1 മുതൽ 10 വരെയുള്ള ക്ലാസുകൾക്കാണ് നാളെ അവധി പ്രഖ്യാപിച്ചത്. കോട്ടയം, കൊല്ലം, എറണാകുളം, വയനാട് എന്നീ ജില്ലകളിലെ സ്‌കൂളുകൾക്ക് നാളെ പ്രവൃത്തി ദിവസമാണ്.

Read Also: ഒടുവിൽ ജിൻഡാലും കൈവിട്ടു! ഗോ ഫസ്റ്റിന്റെ പറക്കൽ വീണ്ടും അനിശ്ചിതത്വത്തിൽ

പാലക്കാട് ജില്ലയിൽ മണ്ണാർക്കാട്, ചെർപ്പുളശ്ശേരി എന്നീ സബ്ജില്ലകളൊഴികെ അവധിയായിരിക്കും. കലോത്സവം നടക്കുന്നതിനാലാണ് ഈ ജില്ലകളിലെ ക്ലസ്റ്റർ പരിശീലനം മാറ്റിയത്. കൊല്ലം, എറണാകുളം ജില്ലകളിൽ 28 നും, കോട്ടയത്ത് 29 നും, വയനാട് 24 നുമാണ് പരിശീലനം നടക്കുന്നത്.

Read Also: ഭർത്താവ് ആത്മഹത്യ ചെയ്ത് മണിക്കൂറുകൾക്കുള്ളിൽ ഭാര്യ കാമുകനൊപ്പം ഒളിച്ചോടി; ദുരൂഹതയെന്ന് ബന്ധുക്കൾ

shortlink

Related Articles

Post Your Comments

Related Articles


Back to top button