പാലക്കാട്: റെയിൽവേ ട്രാക്കുകളിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ സംസ്ഥാനത്ത് ട്രെയിനുകൾ വൈകിയോടും. പാലക്കാട് റെയിൽവേ ഡിവിഷന് കീഴിലുള്ള വിവിധ ഇടങ്ങളിലാണ് ട്രാക്കുകളുടെ അറ്റകുറ്റപ്പണി നടക്കുന്നത്. നവംബർ 30 വരെയാണ് തിരഞ്ഞെടുത്ത ട്രെയിനുകളുടെ സമയത്തിൽ വ്യത്യാസം ഉണ്ടായിരിക്കുക. വൈകിയോടുന്ന ട്രെയിനുകളുടെ പുതുക്കിയ സമയക്രമം അറിയാം.
23-ന് വൈകിയോടുന്ന ട്രെയിനുകൾ
- ഹസ്രത്ത് നിസാമുദ്ദീൻ ജംഗ്ഷൻ-എറണാകുളം മംഗള സൂപ്പർഫാസ്റ്റ് (12618): 2 മണിക്കൂറും 50 മിനിറ്റും വൈകിയോടും
- മംഗളൂരു സെൻട്രൽ-ഡോ എം.ജി.ആർ ചെന്നൈ സെൻട്രൽ വെസ്റ്റ് കോസ്റ്റ് എക്സ്പ്രസ് (22638): 2 മണിക്കൂറും 10 മിനിറ്റും വൈകിയോടും
- അമൃതസർ കൊച്ചുവേളി സൂപ്പർഫാസ്റ്റ് (12484): 30 മിനിറ്റ് വൈകിയോടും
26-ന് വൈകിയോടുന്ന ട്രെയിനുകൾ
- ഹസ്രത്ത് നിസാമുദ്ദീൻ ജംഗ്ഷൻ-എറണാകുളം മംഗള സൂപ്പർഫാസ്റ്റ് (12618): 1 മണിക്കൂറും 40 മിനിറ്റും വൈകിയോടും
- മംഗളൂരു സെൻട്രൽ-ഡോ എം.ജി.ആർ ചെന്നൈ സെൻട്രൽ വെസ്റ്റ് കോസ്റ്റ് എക്സ്പ്രസ് (22638): 1 മണിക്കൂറും 20 മിനിറ്റും വൈകിയോടും
27-ന് വൈകിയോടുന്ന ട്രെയിനുകൾ
- ഹസ്രത്ത് നിസാമുദ്ദീൻ ജംഗ്ഷൻ-എറണാകുളം മംഗള സൂപ്പർഫാസ്റ്റ് (12618): 2 മണിക്കൂറും 55 മിനിറ്റും വൈകിയോടും
- മംഗളൂരു സെൻട്രൽ-ഡോ എം.ജി.ആർ ചെന്നൈ സെൻട്രൽ വെസ്റ്റ് കോസ്റ്റ് എക്സ്പ്രസ് (22638): 1 മണിക്കൂർ വൈകിയോടും
- ഡോ. എൻസിആർ ചെന്നൈ സെൻട്രൽ മംഗളൂരു വെസ്റ്റ് കോസ്റ്റ് എക്സ്പ്രസ് (22637): 20 മിനിറ്റ് വൈകിയോടും
- അമൃതസർ കൊച്ചുവേളി സൂപ്പർഫാസ്റ്റ് (12484) ഒരു മണിക്കൂറും 35 മിനിറ്റും വൈകിയോടും
28-ന് വൈകിയോടുന്ന ട്രെയിനുകൾ
- ഹസ്രത്ത് നിസാമുദ്ദീൻ ജംഗ്ഷൻ-എറണാകുളം മംഗള സൂപ്പർഫാസ്റ്റ് (12618): 1 മണിക്കൂറും 40 മിനിറ്റും വൈകിയോടും
- മംഗളൂരു സെൻട്രൽ-ഡോ എം.ജി.ആർ ചെന്നൈ സെൻട്രൽ വെസ്റ്റ് കോസ്റ്റ് എക്സ്പ്രസ് (22638): 1 മണിക്കൂറും 20 മിനിറ്റും വൈകിയോടും
30-ന് വൈകിയോടുന്ന ട്രെയിനുകൾ
- ഹസ്രത്ത് നിസാമുദ്ദീൻ ജംഗ്ഷൻ-എറണാകുളം മംഗള സൂപ്പർഫാസ്റ്റ് (12618): 1 മണിക്കൂറും 20 മിനിറ്റും വൈകിയോടും
- മംഗളൂരു സെൻട്രൽ-ഡോ എം.ജി.ആർ ചെന്നൈ സെൻട്രൽ വെസ്റ്റ് കോസ്റ്റ് എക്സ്പ്രസ് (22638): 1 മണിക്കൂർ വൈകിയോടും
- ഡോ. എംജിആർ ചെന്നൈ സെൻട്രൽ മംഗളൂരു സെൻട്രൽ വെസ്റ്റ് കോസ്റ്റ് എക്സ്പ്രസ് (22637): 30 മിനിറ്റ് വൈകിയോടും
Post Your Comments